അ​ട്ട​പ്പാ​ടി​യി​ൽ ക​ന​ത്ത മ​ഴ തുടരുന്നു; ഗ്രാ​മ​ങ്ങ​ൾ അ​ന്ധ​കാ​ര​ത്തി​ൽ
Monday, September 21, 2020 1:23 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ചു.​ശി​ർ​വാ​ണി, ഭ​വാ​നി പു​ഴ​ക​ളി​ലും കൊ​ടു​ങ്ക​ര​പ്പ​ള്ള​ത്തി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നു. ശി​രു​വാ​ണി ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്തു ക​ന​ത്ത മ​ഴ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​ള്ളം തു​റ​ന്നു വി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ പൊ​ട്ടി​വീ​ണു. പ്ലാ​മ​ര​ത്ത് 33കെ ​വി നി​ലം പൊ​ത്തി. 15സ്ഥ​ല​ങ്ങ​ളി​ൽ 11കെ ​വി യും ​എ​ൽ ടി ​ലൈ​നു​ക​ളും ത​കാ​ല​റി​ലാ​യി. ക​ര​ടി​പ്പാ​റ, ക​ള്ള​മ​ല, ഒ​മ്മ​ല, ചി​റ്റൂ​ർ, കു​റ​വ​ൻ​പാ​ടി, പു​ലി​യ​റ, ജെ​ല്ലി​പ്പാ​റ, കാ​ത്തി​ര​ന്പ​തി, ചു​ണ്ട​ക്കു​ളം, ഷോ​ള​യൂ​ർ, തു​ട​ങ്ങി ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം താ​റു​മാ​റാ​യി. പ​ല ഭാ​ഗ​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.​ജീ​വ​ക്കാ​രു​ടെ കു​റ​വ് വൈ​ദ്യു​തി വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​ന്ന​താ​യി കെ ​എ​സ് ഇ ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.