പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ചാ​ഴി​ശ​ല്യം രൂ​ക്ഷം; ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക
Tuesday, September 22, 2020 12:21 AM IST
നെന്മാറ: ഒ​ന്നാം​വി​ള ക​തി​ര​ണി​ഞ്ഞ​തി​നൊ​പ്പം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ചാ​ഴി​ശ​ല്യം രൂ​ക്ഷ​മാ​യി. വെ​യി​ലോ കാ​റ്റോ ല​ഭി​ക്കാ​തെ​യു​ള്ള കാ​ലാ​വ​സ്ഥ​യി​ലാ​ണ്‍ ചാ​ഴി​ശ​ല്യം വ​ർ​ധി​ക്കു​ന്ന​ത്. ക​ള​ശ​ല്യ​ത്തി​നു പു​റ​മേ ചാ​ഴി​ശ​ല്യ​വും രൂ​ക്ഷ​മാ​യ​തോ​ടെ വി​ള​വ് വീ​ണ്ടും കു​റ​യു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്‍ ക​ർ​ഷ​ക​ർ.

നെന്മാ​റ, അ​യി​ലൂ​ർ മേ​ഖ​ല​യി​ലു​ള്ള ക​തി​രു​വ​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ്‍ ചാ​ഴി​ശ​ല്യം ഏ​റെ​യു​ള്ള​ത്. പ്ര​തി​വി​ധി​യാ​യി സ്പ്രിം​ഗ്ല​ർ വ​ഴി​യു​ള്ള കീ​ട​നാ​ശി​നി ത​ളി​ക്ക​ൽ ഒ​ഴി​വാ​ക്കാ​ൻ ക​ർ​ഷ​ക​ർ ശ്ര​മി​ച്ചെ​ങ്കി​ലും നെ​ല്ല് പ​തി​രാ​കു​ന്ന​തി​ന്‍ ഭ​യ​ത്താ​ലാ​ണ്‍ ഇ​തി​നു ത​യാ​റാ​കു​ന്ന​ത്. ക​ഴി​ഞ്ഞ വി​ള​യി​ൽ ചാ​ഴി​ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ നെ​ല്ലു കു​റ​വാ​യി​രു​ന്നു. വെ​യി​ലും ചെ​റി​യ​തോ​തി​ലു​ള്ള കാ​റ്റു​മു​ണ്ടെ​ങ്കി​ൽ ചാ​ഴി​ശ​ല്യം കു​റ​യു​മെ​ന്നാ​ണ്‍ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.