പാ​ല​ക്കാ​ട് രൂ​പ​ത​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​ം മൂ​ന്നാമതു മൃ​ത​ദേ​ഹ സം​സ്കാ​രം
Tuesday, September 22, 2020 12:23 AM IST
മ​ല​ന്പു​ഴ: പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചു​ള്ള മൂ​ന്നാ​മ​ത്തെ മൃ​ത​ദേ​ഹ സം​സ്കാ​രം കഴിഞ്ഞദിവസം ന​ട​ത്തി.
സ​മ​രി​റ്റ​ൻ​സ് പാ​ല​ക്കാ​ട് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യി​ലെ പാ​ല​ക്കാ​ട് സോ​ണി​ലെ വൈ​ദി​ക​ര​ട​ക്ക​മു​ള്ള അം​ഗ​ങ്ങ​ളാ​ണ് മ​ല​ന്പു​ഴ മ​രി​യ​ന​ഗ​ർ ഇ​ട​വ​കാം​ഗ​മാ​യ നെ​ൽ​സ​ണ്‍ എ​ന്ന​യാ​ളു​ടെ സം​സ്കാ​ര​ത്തി​നു ത​യാ​റാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.
ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​ത​ശ്മ​ശാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചു. ഭൗ​തി​ക അ​വ​ശി​ഷ്ട​ങ്ങ​ൾ പി​ന്നീ​ട് മ​ല​ന്പു​ഴ ഇ​ട​വ​ക സെ​മി ത്തേ​രി​യി​ൽ അ​ട​ക്കം ചെ​യ്യും.
ഫാ. ​ലാ​ലു ഓ​ലി​ക്ക​ൽ, ഫാ. ​റെ​നി പു​ല്ലു​കാ​ലാ​യി​ൽ, ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ട്, ഫാ. ​സെ​ബി​ൻ ഉ​റു​കു​ഴി​യി​ൽ, ഫാ. ​ഷൈ​ജു പ​ര്യാ​ത്ത്, ജൂ​ബി​ൻ കൊ​ടി​യം​കു​ന്നേ​ൽ എ​ന്നി​വ​രാ​ണ് സം​സ്കാ​രം ന​ട​ത്തി​യ​ത്.