വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് തീ​വ്ര​പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​ം
Tuesday, September 22, 2020 12:23 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ പ​തി​ന​ഞ്ചു​ദി​വ​സ​ത്തെ തീ​വ്ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത്, വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് മൂ​വ് മെ​ൻ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ഉ​ദ്ദേ​ശ്യ​വും മു​ഴു​വ​ൻ വീ​ടു​ക​ളി​ലും എ​ത്തി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.
ഇ​തി​നാ​യി ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഘു​ലേ​ഖ​ക​ൾ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്കും. വ​യോ​ജ​ന ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് സം​ഘ​ട​ന​യു​ടെ പ​താ​ക വാ​ർ​ഡു​ക​ളി​ൽ വ​യോ​ജ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കും.
ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തിൽ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി മു​ല്ല​മം​ഗ​ലം പ​റ​ഞ്ഞു. പ്രാ​യം മാ​ത്രം മാ​ന​ദ​ണ്ഡ​മാ​ക്കി അ​റു​പ​തു​വ​യ​സ് ക​ഴി​ഞ്ഞ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പ്ര​തി​മാ​സം 10,000 രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക എ​ന്ന​താ​ണ് മൂ​വ്മെ​ന്‍റ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന മു​ദ്രാ​വാ​ക്യം. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്ത​ല യോ​ഗം ബേ​ബി മു​ല്ല​മം​ഗ​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.