പോ​ക്സോ കേ​സു​ക​ളി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, September 24, 2020 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ: ര​ണ്ടി​ട​ത്താ​യി ന​ട​ന്ന പോ​ക്സോ കേ​സു​ക​ളി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ള്ള​ക്കു​റി​ച്ചി ചി​ന്ന​സേ​ലം ദി​നേ​ഷ് (25), ര​ത്ന​പു​രി സ്വ​ദേ​ശി 17 വ​യ​സു​കാ​ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​യ​ൽ​വാ​സി​യാ​യ നാ​ലു​വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ൾ ക​ണ്ട ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ​രി​ശോ​ധി​പ്പി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ദി​നേ​ഷാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി.

ര​ക്ഷി​താ​ക്ക​ൾ രാ​മ​നാ​ഥ​പു​രം ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പോ​ക്സോ ആ​ക്ടി​ൽ ദി​നേ​ഷി​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​യാ​യ 16 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി വീ​ട്ടി​ൽ​നി​ന്നും വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ 17 കാ​ര​നെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ന​ല്കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.