കാട്ടാന കൃഷി നശിപ്പിച്ചു
Thursday, September 24, 2020 12:41 AM IST
നെന്മാറ: അ​യി​ലൂ​ർ ക​ൽ​ച്ചാ​ടി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.​കാ​ട്ടാ​ന​ക്കൂ​ട്ടം തെ​ങ്ങി​ൻ തോ​പ്പി​ലെ​ത്തി എ​ട്ടു തെ​ങ്ങു​ക​ൾ ത​ള്ളി​യി​ട്ട് ന​ശി​പ്പി​ച്ചു. നെ​ല്ലി​യാ​ന്പ​തി വ​നം റേ​ഞ്ചി​ലെ തി​രു​വ​ഴി​യാ​ട് സെ​ക്ഷ​ൻ ക​ൽ​ച്ചാ​ടി​യി​ൽ ക​ർ​ഷ​ക​രാ​യ കാ​ദ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​രു​ടെ 20 വ​ർ​ഷ​ത്തി​ലേ​റെ പ്രാ​യ​മു​ള്ള 8 തെ​ങ്ങു​ക​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ത​ള്ളി​യി​ട്ട് ന​ശി​പ്പി​ച്ച​ത്. തെ​ങ്ങു​ക​ളോ​ടൊ​പ്പം തോ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​വു​ങ്ങു​ക​ളും മ​റ്റു ഫ​ല​വൃ​ക്ഷ​ങ്ങ​ളും വ്യാ​പ​ക​മാ​യി ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. ക​ൽ​ച്ചാ​ടി, പൂ​ഞ്ചേ​രി, മാ​ട്ടാ​യി, നി​ര​ങ്ങാ​ൻ പാ​റ, ഓ​വു​പാ​റ, ഒ​ലി​പ്പാ​റ, മേ​ഖ​ല​ക​ളി​ലും കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കാ​റു​ണ്ടെ​ന്നും പ്ര​ദേ​സ​വാ​സി​ക​ൾ പ​റ​ഞ്ഞു. ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത തോ​ട്ട​ങ്ങ​ളാ​യ​തി​നാ​ൽ കാ​ട്ടാ​ന​ക​ൾ വ​ള​രെ വ്യാ​പ​ക​മാ​യാ​ണ് കൃ​ഷി നാ​ശം വ​രു​ത്തി​യി​ട്ടു​ള്ള​ത്.