സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു: നി​ല​വി​ൽ കൃ​ഷി​യി​റ​ക്കി​യ​ത് 2900 ഏ​ക്ക​റി​ലേ​റെ
Thursday, September 24, 2020 12:41 AM IST
പാ​ല​ക്കാ​ട്: ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത​യും കോ​വി​ഡ് കാ​ല ഭ​ക്ഷ്യ​ക്ഷാ​മ​വും മു​ന്നി​ൽ​ക്ക​ണ്ട് ആ​രം​ഭി​ച്ച സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ൽ കൃ​ഷി​യി​റ​ക്കി​യ​ത് 2900 ഏ​ക്ക​റി​ലേ​റെ പ്ര​ദേ​ശ​ത്ത്.
ത​രി​ശു​കി​ട​ന്ന മ​ണ്ണും പാ​ഴാ​യി പോ​കു​മാ​യി​രു​ന്ന സ​മ​യ​വു​മാ​ണ് പ​ദ്ധ​തി​പ്ര​കാ​രം ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്ന​ത്. കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ൾ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ​രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
നെ​ല്ല്, പ​ച്ച​ക്ക​റി, വാ​ഴ, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, ചെ​റു​ധാ​ന്യ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ ത​രം കൃ​ഷി​ക​ളാ​ണ് ജി​ല്ല​യി​ൽ 3662 ക​ർ​ഷ​ക​രി​ലൂ​ടെ ത​രി​ശു​നി​ല കൃ​ഷി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 13 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യാ​ണ് കൃ​ഷി പു​രോ​ഗ​മി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ അ​ട്ട​പ്പാ​ടി ബ്ലോ​ക്കി​ലെ അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.
859 ഏ​ക്ക​ർ നി​ല​ത്ത് നെ​ല്ല്, പ​ച്ച​ക്ക​റി, ധാ​ന്യ​ങ്ങ​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു.