പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Tuesday, September 29, 2020 12:56 AM IST
ഷൊ​ർ​ണൂ​ർ: മ​ഴ, മ​ഞ്ഞ്, വെ​യി​ൽ എ​ന്നി​ങ്ങ​നെ കാ​ലാ​വ​സ്ഥ മാ​റി​മ​റി​യു​ന്ന​തി​നാ​ൽ പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. കോ​വി​ഡ് കാ​ല പ്ര​തി​സ​ന്ധി​യി​ൽ കാ​ലാ​വ​സ്ഥ​യു​ടെ വ്യ​തി​യാ​ന​വും നാ​ടി​ന് കു​രു​ക്കാ​കു​ക​യാ​ണ്.
ഇ​ക്കാ​ല​ത്ത് വ്യാ​പ​ക​മാ​യി പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തി​വ​ന്ന​വ​രും ക​ർ​ഷ​ക​രും ഒ​രു​പോ​ലെ വ​ല​യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വി​ള​വെ​ടു​പ്പ് മോ​ശ​മാ​കാ​ൻ മ​ഞ്ഞു​വീ​ഴ്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും ഒ​രു​പോ​ലെ കാ​ര​ണ​മാ​യി.
കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​ച്ച​തോ​ടെ കൃ​ഷി ചെ​യ്ത​വ​രെ​ല്ലാം ദു​രി​ത​ത്തി​ലാ​ണ്.
പൊ​തു​വേ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് മോ​ശ​മാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം. കോ​വി​ഡ് കാ​ല​ത്ത് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​പോ​ലും വ്യാ​പ​ക​മാ​യി പ​ച്ച​ക്ക​റി കൃ​ഷി​ചെ​യ്തി​രു​ന്നു. ന​ല്ല വി​ള​വെ​ടു​പ്പും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്.
മ​ഞ്ഞു​മൂ​ടി​യ പ്ര​ഭാ​ത​ങ്ങ​ളും മ​ഴ​യും ശ​ക്ത​മാ​യ വെ​യി​ലും പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​പ്പോ​ൾ പ​ച്ച​ക്ക​റി കൃ​ഷി താ​റു​മാ​റാ​യി. ഉ​യ​ർ​ന്ന വി​ള​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​ർ​ക്ക് നി​രാ​ശ​യാ​യി ഫ​ലം. ഇ​തി​നു​പു​റ​മേ പ​ന്നി​ക്കൂ​ട്ട​ങ്ങ​ളും മ​യി​ൽ ശ​ല്യ​വും കൂ​നിേ·​ൽ കു​രു എ​ന്ന ക​ണ​ക്കാ​യി.
അ​ന്ത​രീ​ക്ഷ​ത്തി​ൽ ഈ​ർ​പ്പം കൂ​ടു​ത​ലാ​യി നി​ല​നി​ല്ക്കു​ക​യും താ​പ​നി​ല സാ​ധാ​ര​ണ നി​ല​യി​ൽ കു​റ​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​വും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി. ഈ​ർ​പ്പം നി​ല​നി​ല്ക്കു​ന്ന അ​വ​സ്ഥ​യി​ൽ പ​ച്ച​ക്ക​റി തൈ​ക​ളി​ൽ കു​മി​ൾ രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി.
ക​ന​ത്ത മ​ഴ​മൂ​ലം മ​ണ്ണി​ലു​ണ്ടാ​യി​രു​ന്ന പോ​ഷ​ക​മൂ​ല​ക​ങ്ങ​ൾ ഒ​ലി​ച്ചു​പോ​കാ​നും കാ​ര​ണ​മാ​യി. ചെ​ടി​ക​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി ഇ​ല്ലാ​താ​കു​ക​യും കീ​ട​ങ്ങ​ളു​ടെ ശ​ല്യം കൂ​ടു​ക​യും ചെ​യ്ത​താ​ണ് പ​ച്ച​ക്ക​റി​യു​ടെ നൂ​റു​മേ​നി വി​ള​വെ​ടു​പ്പി​ന് ദോ​ഷ​മാ​യ​ത്.
രാ​വി​ലെ ക​ന​ത്ത മ​ഞ്ഞും പി​ന്നാ​ലെ വ​രു​ന്ന ക​ന​ത്ത വെ​യി​ലും ഇ​ട​യ്ക്കു​ള്ള മ​ഴ​യും പ​ച്ച​ക്ക​റി കൃ​ഷി​യെ അ​വ​താ​ള​ത്തി​ലാ​ക്കി. വെ​ണ്ട​യ്ക്ക ഒ​ഴി​ച്ചു​ള്ള പ​ച്ച​ക്ക​റി​ക​ളെ​ല്ലാം കാ​ര്യ​മാ​യി കാ​യ്ക്കാ​തെ പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യ​ത്.
ആ​ദ്യം ന​ല്ല​രീ​തി​യി​ൽ വ​ള​ർ​ന്നു​വ​ന്ന പ​യ​റും പ​ട​വ​ല​വും മു​ള​കും മ​ത്ത​നും കു​ന്പ​ള​വും എ​ല്ലാം ഇ​ട​യ്ക്ക് ക​ന​ത്ത മ​ഴ കി​ട്ടി​യ​പ്പോ​ൾ ചീ​ഞ്ഞു ന​ശി​ച്ചു. ഈ​ർ​പ്പ​മു​ള്ള അ​ന്ത​രീ​ക്ഷം നീ​ണ്ടു​പോ​യ​പ്പോ​ൾ കീ​ട​ങ്ങ​ൾ കൂ​ടി.
ചാ​ഴി​യും അ​തി​നെ തി​ന്നാ​ൻ ഉ​റു​ന്പു​ക​ളും പ​യ​റു​ക​ളി​ൽ നി​റ​ഞ്ഞ​പ്പോ​ൾ ഒ​ന്നും കാ​യ്ച്ചി​ല്ല. വ​ഴു​തി​ന കാ​യ്ചെ​ങ്കി​ലും ന​ശി​ക്കാ​തെ പി​ടി​ച്ചു​നി​ല്ക്കു​ന്നു​ണ്ട്.
ഇ​ത്ത​വ​ണ ഓ​ണ​ത്തി​നു​പോ​ലും ഓ​ണ​ച​ന്ത​ക​ളി​ൽ ത​ദ്ദേ​ശീ​യ​ർ ഉ​ണ്ടാ​ക്കി​യ പ​ച്ച​ക്ക​റി എ​ത്തി​യ​ത് വി​ര​ള​മാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ഴ കി​ട്ടാ​താ​യ​പ്പോ​ൾ ജ​ല​സേ​ച​നം വ​ഴി​മു​ട്ടി. തു​ട​ർ​ന്ന് ക​ന​ത്ത​മ​ഴ പെ​യ്തു. വീ​ണ്ടും മ​ഴ​വി​ട്ടു നി​ന്ന​പ്പോ​ൾ ക​ന​ത്ത വെ​യി​ലും മ​ഞ്ഞും വി​ല്ല​ൻ​മാ​രാ​യി. പി​ന്നീ​ട് ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഉ​ണ്ടാ​യ​ത്.
വ​ന്യ​മൃ​ഗ​ശ​ല്യം കൂ​ടി​യാ​യ​തോ​ടെ ക​ർ​ഷ​ക​ർ ശ​രി​ക്കും വ​ല​ഞ്ഞു. പു​തി​യ വി​ത്തു​പാ​കി കൃ​ഷി​യി​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.