വാൽക്കുളന്പ് പള്ളിപ്പെ​രു​ന്നാ​ളി​നു കൊ​ടി​യേറി
Wednesday, September 30, 2020 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ൽ​ക്കു​ള​ന്പ് സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​യി​ൽ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ർ​മ​പെ​രു​ന്നാ​ൾ ഒ​ക്ടോ​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പെ​രു​ന്നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് വി​കാ​രി ഫാ.​ബേ​സി​ൽ ഏ​റാ​ടി​ക്കു​ന്നേ​ൽ കൊ​ടി​യു​യ​ർ​ത്തി.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു പെ​രു​ന്നാ​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ വി​ശ്വാ​സി​ക​ൾ കൂ​ട്ട​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കും.
ഒ​ന്നാം​തീ​യ​തി വൈ​കു​ന്നേ​രം ആ​റി​നും ര​ണ്ടാം തീ​യ​തി രാ​വി​ലെ എ​ട്ടി​നും വൈ​കു​ന്നേ​രം ആ​റി​നു​മാ​ണ് പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​ക. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള കാ​ൽ​ന​ട തീ​ർ​ത്ഥ​യാ​ത്ര ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.
പെ​രു​ന്നാ​ൾ കു​ർ​ബാ​ന​ക​ളി​ൽ ഫാ.​ജോ​മോ​ൻ ജോ​സ​ഫ് ക​ട്ട​ക്ക​ക​ത്ത്, ഫാ. ​ബി​ജു മു​ങ്ങാം​കു​ന്നേ​ൽ, ഫാ. ​അ​നി ജോ​ണ്‍ വൈ​നി​ല​ത്തി​ൽ, ഫാ.​എ​ൽ​ദോ പോ​ൾ ചേ​രാ​ടി എ​ന്നി​വ​ർ പ്ര​ധാ​ന കാ​ർ​മി​ക​രാ​കും. കോ​ത​മം​ഗ​ല​ത്തു ക​ബ​റ​ട​ങ്ങി​യ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ തി​രു​ശേ​ഷി​പ്പ് ദേ​വാ​ല​യ​മാ​ണ് വാ​ൽ​ക്കു​ള​ന്പ് സെ​ന്‍റ് തോ​മ​സ് പ​ള്ളി.