മരണശേഷം കോവിഡ് സ്ഥിരീകരിച്ച ആ​ളു​ടെ വീ​ട്ടി​ൽ ആ​റു​പേ​ർ പോ​സി​റ്റീ​വ്
Wednesday, September 30, 2020 12:11 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ മേ​ലാ​മു​റി​യി​ൽ മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ വീ​ട്ടി​ലെ ആ​റു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​യാ​ളു​ടെ വീ​ട്ടു​കാ​ർ​ക്ക് ആ​ദ്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യി​രു​ന്നു​വെ​ങ്കി​ലും ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ആ​കെ ഒ​ന്പ​തു​പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ന്പ​തു​പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം.

വ​ട​ക്ക​ഞ്ചേ​രി​യി​ൽ കോ​വി​ഡ് രോ​ഗി​കൾ നൂറിലേക്ക്

വ​ട​ക്ക​ഞ്ചേ​രി:​ വ​ട​ക്ക​ഞ്ചേ​രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റി​ന​ടു​ത്തെ​ത്തി. ഇ​ന്ന​ലെ ന​ട​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴ് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.വ​ട​ക്ക​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 122 പേ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്.​ഇ​തി​ൽ ഏ​ഴ് പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തം​ഗ​വും പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.​വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്താ​ഫീ​സ് നാ​ളെ മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും വാ​ർ​ഡ് മെ​ന്പ​റി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഈ ​മാ​സം 24 മു​ത​ൽ പ​ഞ്ചാ​യ​ത്താ​ഫീ​സ് അ​ട​ച്ചി​രു​ന്നു.​സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യെ​ല്ലാം ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ഫീ​സ് തു​റ​ക്കു​ന്ന​ത്.