ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, October 1, 2020 12:37 AM IST
ക​രി​ന്പു​ഴ: സം​സ്ഥാ​ന ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ 2020-21 വ​ർ​ഷം ജി​ല്ല​യി​ൽ നി​ന്ന് ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പു​മ​ന്ത്രി കെ.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന 25 ക്ഷീ​ര​ഗ്രാ​മ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ​രി​പാ​ടി​യി​ൽ ന​ട​ക്കും. സം​സ്ഥ​ന​ത്തെ പാ​ൽ ഉ​ത്പാ​ദ​നം സ്വ​യം പ​ര്യാ​പ്ത​ത​യി​ലെ​ത്തി​ക്കു​ന്ന​തി​നും ഗ്രാ​മീ​ണ സ​ന്പ​ദ്ഘ​ട​ന​യു​ടെ പു​രോ​ഗ​തി, ക്ഷീ​ര​സം​ഘ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പാ​ല​ള​വി​ൽ വ​ർ​ധ​ന​വു​ണ്ടാ​ക്കു​ക, കൂ​ടു​ത​ൽ ക്ഷീ​ര​ക​ർ​ഷ​ക​രെ സ​ഹ​ക​ര​ണ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് പ​ങ്കാ​ളി​ക​ളാ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി ഒ​റ്റ​പ്പാ​ലം എം​എ​ൽ​എ പി.​ഉ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​താ ജോ​സ​ഫ്, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജെ.​എ​സ് ജ​യ​സു​ജീ​ഷ് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ക​രി​ന്പു​ഴ: കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ 200 ഓ​ളം ക​ർ​ഷ​ക​ർ​ക്കാ​ണ് പ്ര​യോ​ജ​നം ല​ഭി​ക്കു​ക. പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക, ക്ഷീ​ര​ക​ർ​ഷ​ക മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.
50 ല​ക്ഷം രൂ​പ സ​ബ്സി​ഡി​യോ​ടെ ആ​കെ 1.35 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തു​ക. ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ്, ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ക്ഷീ​ര സം​ഘ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പു​തി​യ​താ​യി ക​ന്നു​കാ​ലി ഉ​രു​ക്ക​ൾ പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം നി​ല​വി​ലു​ള്ള തൊ​ഴു​ത്തു​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ മാ​റ്റി ആ​ധു​നി​ക രീ​തി​യി​ൽ തൊ​ഴു​ത്തു​ക​ൾ സ​ജ്ജ​മാ​ക്കു​ക, 18 ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് യ​ന്ത്ര​വ​ത്ക്ക​ര​ണ പ​ദ്ധ​തി​ക​ൾ, അ​ഞ്ചു ക​ർ​ഷ​ക​ർ​ക്ക് പാ​ൽ ക​റ​ന്നെ​ടു​ക്കു​ന്ന​തി​നു​ള്ള ക​റ​വ​യ​ന്ത്ര​ങ്ങ​ൾ, ര​ണ്ടു​പേ​ർ​ക്ക് കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ശാ​സ്ത്രീ​യ തൊ​ഴു​ത്തു​ക​ൾ, ഒ​രാ​ൾ​ക്ക് പ​രി​സ്ഥി​തി ആ​ഘാ​തം കു​റ​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും പ​ദ്ധ​തി​യി​ലൂ​ടെ സ​ജ്ജ​മാ​ക്കും. ക​ന്നു​കാ​ലി​ക​ളു​ടെ പോ​ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ മി​ന​റ​ൽ മി​ക്സ്ച​ർ 154 പേ​ർ​ക്ക് ന​ല്കും.
ര​ണ്ടു പ​ശു​ക്ക​ളെ വീ​തം 30 പേ​ർ​ക്കും അ​ഞ്ചു പ​ശു​ക്ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന യൂ​ണി​റ്റ് നാ​ലു​പേ​ർ​ക്കും ഒ​രു പ​ശു​വും ഒ​രു കി​ടാ​രി​യും 10 പേ​ർ​ക്കും മൂ​ന്ന് പ​ശു​വും ര​ണ്ട് കി​ടാ​രി​യും മൂ​ന്നു​പേ​ർ​ക്ക് വീ​ത​വും പ​ദ്ധ​തി​യി​ലൂ​ടെ ന​ല്കും.