വി​ല​സ്ഥി​ര​താ ഫ​ണ്ട് വൈ​കു​ന്ന​തി​നെ​തി​രേ റബർകർഷക പ്ര​തി​ഷേ​ധം ശ​ക്തം
Monday, October 19, 2020 12:09 AM IST
വ​ട​ക്ക​ഞ്ചേ​രി: റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​ന്ന വി​ല​സ്ഥി​ര​താ ഫ​ണ്ട് അ​നി​ശ്ചി​ത​മാ​യി വൈ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. എ​ട്ട് മാ​സ​മാ​യി ആ​നു​കൂ​ല്യ​മി​ല്ല.
റ​ബ​ർ ഉ​ല്പാ​ദ​ക സം​ഘ​ങ്ങ​ളും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​ണ് സ​ർ​ക്കാ​ർ അ​നാ​സ്ഥ​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.​നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റീ​സ് പാ​ല​ക്കാ​ട് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം ​എ​ൽ എ ​മാ​ർ ,ബ​ന്ധ​പ്പെ​ട്ട മ​ന്ത്രിമാ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം റ​ബ​ർ ക​ർ​ഷ​ക​രു​ടെ പ്ര​യാ​സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​വേ​ദ​നം ന​ൽ​കി.
ചെ​റു​കി​ട റ​ബ​ർ ഉ​ല്പാ​ദ​ക പ്രോ​ത്സാ​ഹ​ന സ​മി​തി അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഫെ​ഡ​റേ​ഷ​ൻ റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റും നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ ചാ​ർ​ജ് കൂ​ടി വ​ഹി​ക്കു​ന്ന പി.​വി.​ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഒ.​വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി എ.​പ്ര​ഭാ​ക​ര​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി മോ​ഹ​ൻ​ദാ​സ് പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ള്ള​ത്.
വി​ല​സ്ഥി​ര​താ​പ​ദ്ധ​തി​യു​ടെ അ​ഞ്ചാം ഘ​ട്ടം ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.​എ​ന്നാ​ൽ സി​സ്റ്റ​ത്തി​ന്‍റെ സ​ർ​വ​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ നാ​ല് മാ​സ​മാ​യി പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ക​ണ്‍​സ​ൾ​ട്ട​ൻ​സി​യെ മാ​റ്റി​യ​തും സ​ർ​ക്കാ​രു​ക​ളു​ടെ താ​ല്പ​ര്യ കു​റ​വു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.​
സ​ർ​വ​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന് വി​റ്റ ഷീ​റ്റി​ന്‍റെ ബി​ല്ലു​ക​ൾ സൈ​റ്റി​ൽ അ​പ്പ് ലോ​ഡ് ചെ​യ്യാ​നോ പു​തു​ക്കാ​നോ പു​തി​യ ര​ജി​സ്ട്രേ​ഷ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. എ​ട്ട് മാ​സ​മാ​യി ക​ർ​ഷ​ക​ർ​ക്ക് വി​ല സ്ഥി​ര​താ ഫ​ണ്ടി​ന്‍റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ക​ട​ക്കെ​ണി​യി​ലും ആ​ത്മ​ഹ​ത്യാ വ​ക്കി​ലു​മാ​ണ് പ​ല​രും. 2015ൽ ​യു ഡി ​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ക​ർ​ഷ​ക ക്ഷേ​മ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി.​ഗീ​വ​ർ​ഗീ​സ് മാ​സ്റ്റ​ർ കു​റ്റ​പ്പെ​ടു​ത്തി. 150 രൂ​പ​യു​ള്ള ത​റ​വി​ല ഒ​രു രൂ​പ​യെ​ങ്കി​ലും കൂ​ട്ടി ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​ർ ത​യ്യാ​റാ​യി​ല്ലെ​ന്നും സ​ഹാ​യ ഫ​ണ്ട് കു​ടി​ശ്ശി​ക വ​രു​ത്തി ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.​
ഒ​രു കി​ലോ റ​ബ​ർ ഉ​ല്പാ​ദി​പ്പി​ക്കാ​ൻ 200 രൂ​പ ചെ​ല​വ് വ​രു​മെ​ന്ന് റ​ബ​ർ ബോ​ർ​ഡ് ത​ന്നെ പ​റ​യു​ന്പോ​ൾ റ​ബ​റി​ന്‍റെ ത​റ​വി​ല 200 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.
അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ റ​ബ​ർ വി​ല ആ​ഭ്യ​ന്ത​ര വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ വ​ഴി​യും റ​ബ​ർ ബോ​ർ​ഡും ആ​ർ പി ​എ​സു​ക​ൾ പ​ങ്കാ​ളി​ക​ളാ​യു​ള്ള ട്രെ​യ്ഡിം​ഗ് ക​ന്പ​നി​ക​ൾ വ​ഴി​യും റ​ബ​ർ സം​ഭ​രി​ച്ച് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വി​ല​സ്ഥി​ര​താ ഫ​ണ്ട് മു​ട​ങ്ങി​യ​തു മു​ത​ൽ റ​ബ​ർ വി​ല​യും താ​ഴ്ന്ന തോ​തി​ലാ​ണ്.​
കി​ലോ​ക്ക് 120 രൂ​പ​യി​ലും താ​ഴെ വ​ന്ന മാ​സ​ങ്ങ​ളു​മു​ണ്ടാ​യി. സ്വ​യം ടാ​പ്പ് ചെ​യ്യു​ന്ന​വ​ർ ഒ​ഴി​കെ മ​റ്റാ​ർ​ക്കും ത​ന്നെ ഈ ​വി​ല​യി​ൽ റ​ബ​ർ കൃ​ഷി മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​നാ​കി​ല്ല. ഇ​ങ്ങ​നെ വ​ന്നാ​ൽ ടാ​പ്പിം​ഗ് മു​ട​ങ്ങു​ക​യും ഉ​ല്പാ​ദ​നം കു​റ​യു​ക​യും ചെ​യ്യും. ഉ​ല്പ​ന്ന​മി​ല്ലെ​ന്ന് പ​റ​ഞ്ഞു് ഇ​റ​ക്കു​മ​തി​ക്ക് സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന ത​ന്ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് ആ​ർ പി ​എ​സ് ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.