ഭീ​മ​നാ​ട് പെ​രി​ന്പ​ടാ​രിയിൽ
Monday, October 19, 2020 12:12 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​രു​വു​നാ​യ​ക​ൾ ഭീ​തി​പ​ര​ത്തു​ന്ന ഭീ​മ​നാ​ട് പെ​രി​ന്പ​ടാ​രി പാ​ത​യോ​ര​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മാം​സം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി പ​രാ​തി. മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധം സ​മീ​പ​ത്തെ താ​മ​സ​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ക​യാ​ണ്.
പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​വി​ടെ ത​ള്ളു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി അ​ടു​ത്തി​ടെ പാ​ത​യോ​ര​ത്തെ പൊ​ന്ത​ക്കാ​ടു​ക​ൾ വെ​ട്ടി​നീ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ലം മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നും കു​റ​വു​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ ചെ​ടി​ക​ൾ വ​ള​ർ​ന്ന് പൊ​ന്ത​ക്കാ​ടാ​യ​തോ​ടെ വീ​ണ്ടും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വീ​ണ്ടും മാ​ലി​ന്യം ത​ള്ള​ൽ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​ദേ​ശ​വാ​സി​ക​ളാ​യ പു​ളി​ങ്കു​ന്ന​ത്ത് പ്ര​സാ​ദ്, എ​ളു​ന്പു​ലാ​ശേ​രി ഷെ​രീ​ഫ് എ​ന്നി​വ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഇ​തി​ൽ പ്ര​സാ​ദി​നെ വീ​ടി​ന​ക​ത്തേ​ക്കു ക​യ​റി​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. പാ​ത​യോ​ര​ത്തെ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​ൽ വി​ല​ക്കി​യു​ള്ള മു​ന്ന​റി​യി​പ്പു ബോ​ർ​ഡി​നു സ​മീ​പ​ത്താ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​പെ​യ്താ​ൽ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കി സ​മീ​പ​ത്തെ കു​ള​ത്തി​ലേ​ക്ക് എ​ത്തും.
മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ വ​ഴി​യി​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.