സ​ർ​വീ​സു​ക​ൾ പ​കു​തി; വ​രു​മാ​ന​ത്തിൽ വൻകുറവ്
Tuesday, October 20, 2020 12:08 AM IST
ചി​റ്റൂ​ർ: കെ​എ​സ്ആ​ർ​ടി​സി ചി​റ്റൂ​ർ ഡി​പ്പോ​യി​ൽ​നി​ന്നും പ​കു​തി​യോ​ളം സ​ർ​വീ​സു​ക​ൾ മാ​ത്രം ന​ട​ത്തു​ന്ന​തി​നാ​ൽ വ​ൻ​തോ​തി​ൽ വ​രു​മാ​ന​ക്കു​റ​വു​ണ്ടാ​കു​ന്ന​താ​യി ഡി​പ്പോ അ​ധി​കൃ​ത​ർ.
നി​ല​വി​ൽ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ൽ​നി​ന്നും ഇ​ന്ധ​ന​ചെ​ല​വി​നു​ള്ള തു​ക​യാ​ണ് ല​ഭി​ക്കു​ന്ന​ത്. മൊ​ത്തം 49 സ​ർ​വീ​സു​ക​ളാ​ണ് മു​ന്പ് ന​ട​ത്തി​യി​രു​ന്ന​ത്.
ജ​ന​ങ്ങ​ൾ​ക്കു യാ​ത്രാ​സൗ​ക​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് മി​ക്ക സ​ർ​വീ​സു​ക​ളും ന​ട​ത്തു​ന്ന​ത്.
എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ജോ​ലി ന​ല്ക​ണ​മെ​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ഷി​ഫ്റ്റ് സി​സ്റ്റ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 24 ബ​സു​ക​ളാ​ണ് ഡി​പ്പോ​യാ​ൽ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ വ​ർ​ധി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നു ഡി​പ്പോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കോ​വി​ഡ് മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സ​ഞ്ചാ​ര​ദൈ​ർ​ഘ്യം കു​റ​ച്ച​തും ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളാ​യ മീ​നാ​ക്ഷി​പു​രം, ഗോ​പാ​ല​പു​രം, വേ​ല​ന്താ​വ​ളം​വ​ഴി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന​തോ​ടെ പൊ​ള്ളാ​ച്ചി, കോ​യ​ന്പ​ത്തൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​നും ഡി​പ്പോ അ​ധി​കൃ​ത​ർ സ​ജ്ജ​രാ​ണ്.
ചി​റ്റൂ​ർ ഡി​പ്പോ​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഓ​ടി​യി​രു​ന്ന സ​ർ​വീ​സു​ക​ൾ ഇ​പ്പോ​ൾ കോ​ട്ട​യം​വ​രെ​യാ​ണ് പോ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത​തി​നാ​ലാ​ണി​ത്.