പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യു​ടെ സ്വ​പ്ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാം വീ​ഡി​യോയി​ലൂ​ടെ
Friday, October 23, 2020 1:16 AM IST
പെ​രി​ങ്ങോ​ട്ടു​കു​റി​ശി: കേ​ര​ള​പി​റ​വി​യു​ടെ അ​റു​പ​ത്തി നാ​ലാ​മ​ത് പി​റ​ന്നാ​ൾ വേ​ള​യി​ൽ പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യെ​ന്ന ഗ്രാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള സ്വ​പ്ന​ങ്ങ​ൾ വീ​ഡി​യോ​വി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ.
മാ​ന​വീ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വാ​ട്സ് ആ​പ്പ് കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പെ​രി​ങ്ങോ​ട്ടു​കു​റി​ശി​ക്കാ​ർ​ക്ക് മ​ത്സ​രാ​ധി​ഷ്ഠി​ത മ​ത്സ​രം ഒ​രു​ക്കു​ന്ന​ത്. പെ​രി​ങ്ങോ​ട്ടു​കു​റി​ശി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ഈ ​കാ​ന്പ​യി​നി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

ഒ​ന്ന​ര​മി​നി​റ്റു​ള്ള ചെ​റു​വീ​ഡി​യോ​വി​ലൂ​ടെ നാ​ള​ത്തെ പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യെ​ക്കു​റി​ച്ചു​ള്ള സ്വ​പ്ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നാ​ണ് അ​വ​സ​രം. ന​വം​ബ​ർ 15 വ​രെ ല​ഭി​ക്കു​ന്ന എ​ൻ​ട്രി​ക​ളി​ൽ​നി​ന്ന് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് സ​മ്മാ​ന​വും ന​ല്കും.

പെ​രി​ങ്ങോ​ട്ടു​ക​റി​ശി​ക്കാ​രു​ടെ ആ​ശ​യ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ന്പ​യി​നെ​ന്ന് മാ​ന​വീ​യം ചെ​യ​ർ​മാ​ൻ ര​വി​ശ​ങ്ക​ർ പ​രു​ത്തി​പ്പു​ള്ളി പ​റ​ഞ്ഞു. വീ​ഡി​യോ 9946 974 122 ന​ന്പ​റി​ലാ​ണ് അ​യ​യ്ക്കേ​ണ്ട​ത്.