റാ​ങ്ക് ലി​സ്റ്റി​ലെ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെയെല്ലാം നി​യ​മി​ക്ക​ണ​മെ​ന്നു യൂ​ത്ത്ഫ്ര​ണ്ട്-ജേ​ക്ക​ബ്
Saturday, October 24, 2020 12:12 AM IST
പാ​ല​ക്കാ​ട്: കെഎസ് ആ​ർ​ടി​സി മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് നി​യ​മ​ന​ത്തി​ന് പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റി​ൽ ആ​യി​ര​ത്തി​ലേ​റെ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ഉ​ണ്ടാ​യി​ട്ടും ആ​യി​രം ആ​ശ്രി​ത​നി​യ​മ​നം സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​ട്ടും വെ​റും 81 പേ​രെ മാ​ത്ര​മേ പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റി​ൽ​നി​ന്ന് ജോ​ലി​ക്ക് എ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ആ​രോ​പി​ച്ചു.
ആ​യി​ര​ത്തോ​ളം വ​രു​ന്ന ആ​ശ്രി​ത നി​യ​മ​ന​ക്കാ​രെ മാ​റ്റി പ​ക​രം പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ എ​സ് സി​ഇ​ആ​ർ​ടി​യി​ൽ​നി​ന്നും ഡി​വൈ​എ​ഫ് ഐ ​ജി​ല്ലാ​നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​പ്പ​തോ​ളം വ​രു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ ഗ​വേ​ണിം​ഗ് ബോ​ഡി​യോ​ഗം സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്ത​താ​യും യോ​ഗം ആ​രോ​പി​ച്ചു.
മു​പ്പ​തോ​ളം ജീ​വ​ന​ക്കാ​രെ മാ​റ്റി പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് ഇ​ട​ത് അ​നു​ഭാ​വി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും കൂ​ട്ട​ത്തോ​ടെ ജോ​ലി​യി​ൽ തി​രു​കി​ക്ക​യ​റ്റു​ക​യും സ്ഥി​ര​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള ര​ഹ​സ്യ​നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ർ​ഹ​രാ​യ പി​എ​സ് സി ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ആ​ൽ​ബി​ൻ റെ​ജി പ്ലാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ​യി മാ​ട​ശേ​രി, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഐ​സ​ക് ജോ​ണ്‍ വേ​ളൂ​രാ​ൻ, സ​ന്തോ​ഷ് മാ​ത്യു അ​റ​യ്ക്ക​പ​റ​ന്പി​ൽ, യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷി​ന്േ‍​റാ ജോ​ർ​ജ്, നി​ബി​ൽ റോ​യ്, അ​ഭി​ലാ​ഷ് കേ​ശ​വ​ൻ, പി.​ടി.​റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.