മരം വെട്ടിയവർക്കെതിരേ കേസ്
Sunday, October 25, 2020 11:22 PM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ മ​രം വെ​ട്ടി​യ​വ​ർ​ക്കെ​തി​രെ കോ​ട്ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.​പൊ​ള്ളാ​ച്ചി പാ​ല​മ​ന​ല്ലൂ​ർ പു​ത്തൂ​ർ എ​ന്ന ഗ്രാ​മ​ത്തി​ൽ സ്ഥി​തി ചെ​യ്തി​രു​ന്ന നൂ​റ് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ആ​ൽ​മ​ര​മാ​ണ് മു​റി​ച്ച​ത്. പു​റ​ന്പോ​ക്കു നി​ല​ത്തി​ൽ വ​ള​ർ​ന്നു നി​ന്നി​രു​ന്ന മ​രം ചി​ല​ർ മു​റി​ക്കു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ റെ​വ​ന്യു വ​കു​പ്പി​ന് വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ധി​കൃ​ത​ർ വ​രു​ന്ന​ത​റി​ഞ്ഞ മ​രം വെ​ട്ടു​ന്ന​വ​ർ മ​രം​മു​റി​ക്കു​ന്ന​ത് പാ​തി​യി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​രം​മു​റി​ച്ച​ത് പൊ​ള്ളാ​ച്ചി കാ​ജാ യും ​സം​ഘ​വു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി .സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് വാ​ൾ, കോ​ടാ​ലി ,ക​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.​നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മ​രം​മു​റി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.