പി​ക്ക​പ്പ് വാൻ ക​നാ​ലി​ലേക്കു മ​റ​ിഞ്ഞു
Sunday, October 25, 2020 11:25 PM IST
ചി​റ്റൂ​ർ: മൂ​പ്പ​ൻ കു​ള​ത്ത് നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ മൂല​ത്ത​റ ഇ​ട​തു ക​നാ​ലിലേ​ക്ക് മ​റി​ഞ്ഞു.ത​മി​ഴ്നാ​ട് തി​രു​ച്ചി​കാ​ര​ട്ടൂ​ർ സ്വ​ദേ​ശി ഡ്രൈ​വ​ർ അ​ങ്കുദു​രൈ രാ​ജ് (55) നി​സാ​ര പ​രി​ക്കു​ക​ളോ​ടെര​ക്ഷ​പ്പെ​ട്ടു.
ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് വ​ണ്ടി​ത്താ​വ​ളം വി​ല്ലേ​ജ് ഓ​ഫി​സി​നു പ​ടിഞ്ഞാ​റു​വ​ശ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​നു വ​ഴി​മാ​റികൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം . തി​രു​ച്ചി​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേക്ക് ​വാ​ഴ​ക്കു​ല കൊ​ണ്ടു​പോ​വു​ക​യാ​യി​രുന്ന ​ടി.​എ​ൻ.48 എ ​എ​ൽ 3841 ന​ന്പ​ർ പി ​ക്ക​പ്പ് വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ റോ​ഡി​നോ​ട് ചേ​ർ​ന്ന ക​നാ​ൽ ബ​ണ്ടി​ൽ മൂ​പ്പ​ൻ കു​ളം പാ​ലം വ​രെ കൈ​വി​രി നി​ർ​മ്മി​ക്ക​ണ​മെ​ന്ന​താ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.