വാ​ള​യാ​ർ കേ​സ് അ​ട്ടി​മ​റി മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
Monday, October 26, 2020 11:30 PM IST
പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.
മു​ഖ്യ​മ​ന്ത്രി​യാ​ണ് ഈ ​കേ​സി​ൽ ദൂ​ത​നെ അ​യ​ച്ച് പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ വീ​ടു​സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്തെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ​വ​ശ്യം ക​ഴി​ഞ്ഞ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി കു​ടും​ബ​ത്തെ വ​ഞ്ചി​ച്ചു. എ​ന്തി​നാ​ണ് സ​മ​രം എ​ന്നു കു​ടും​ബ​ത്തോ​ട​ല്ല മ​ന്ത്രി എ.​കെ.​ബാ​ല​ൻ ചോ​ദി​ക്കേ​ണ്ട​ത്. കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി എ​ന്തി​ന് ശ്ര​മി​ച്ചു​വെ​ന്ന​താ​ണ് ബാ​ല​ൻ അ​ന്വേ​ഷി​ക്കേ​ണ്ട​ത്. ഈ ​കേ​സി​ലെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​പ്പോ​ൾ ഇ​ര​ക​ൾ​ക്ക് നീ​തി​ല​ഭി​ക്കാ​ൻ എ​ന്തു ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്.വാ​ള​യാ​ർ കേ​സ് സി​ബി​ഐ​ക്ക് വി​ടാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം.
പാ​ർ​ട്ടി​ക്കാ​ർ പ്ര​തി​ക​ളാ​യ കേ​സി​ൽ സം​സ്ഥാ​ന പൊ​ലീ​സ് അ​ന്വേ​ഷി​ച്ചി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സ് അ​ട്ടി​മ​റി​ച്ച​ത്. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി കാ​രാ​ട്ട് റ​സാ​ഖി​ന് ബ​ന്ധ​മു​ണ്ടെ​ന്ന​ത് മു​ന്പ് ബി​ജെ​പി പ​റ​ഞ്ഞി​രു​ന്നു.കാ​രാ​ട്ട് റ​സാ​ഖും കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ര​ണ്ടു ശ​രീ​ര​വും ഒ​രു ആ​ത്മാ​വു​മാ​ണ്.
സ്വ​ർ​ണ​ക്ക​ട​ത്ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ കേ​ന്ദ്രം എ​കെ​ജി സെ​ന്‍റ​റും ക്ലി​ഫ് ഹൗ​സു​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​താ​യും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.