ജോലി ഒ​ഴി​വു​ക​ൾ
Monday, October 26, 2020 11:30 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ​പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​ത്തി​നാ​യി തൃ​ത്താ​ല, പ​ട്ടാ​ന്പി, ഒ​റ്റ​പ്പാ​ലം, ആ​ല​ത്തൂ​ർ, അ​ട്ട​പ്പാ​ടി എ​ന്നീ ബ്ലോ​ക്കു​ക​ളി​ൽ ഒ​ഴി​വു​ള്ള ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ (അ​ഗ്രി) ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
യോ​ഗ്യ​ത വി​എ​ച്ച് എ​സ് സി (​അ​ഗ്രി​ക്ക​ൾ​ച്ച​ർ, ലൈ​വ് സ്റ്റോ​ക്ക്). അ​ത​ത് ബ്ലോ​ക്കി​ലെ സ്ഥി​ര​താ​മ​സ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ ന​ല്കും. 01.10.2020 ന് 35 ​വ​യ​സ് കൂ​ടാ​ൻ പാ​ടി​ല്ല. യോ​ഗ്യ​രാ​യ​വ​ർ ജി​ല്ലാ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, കു​ടും​ബ​ശ്രീ പാ​ല​ക്കാ​ട് എ​ന്ന പേ​രി​ൽ മാ​റാ​വു​ന്ന 100 രൂ​പ​യു​ടെ ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ്, ബ​യോ​ഡാ​റ്റ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ, ഫോ​ട്ടോ അ​ട​ങ്ങി​യ അ​ഡ്ര​സ് പ്രൂ​ഫ് എ​ന്നി​വ സ​ഹി​തം നി​ർ​ദി​ഷ്ട ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ ന​വം​ബ​ർ 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 0491 2505627.