വ​ട​ക്ക​ഞ്ചേ​രി സ​ബ്ട്ര​ഷ​റി ഓ​ഫീ​സ് കെ​ട്ടി​ടം ധ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെയ്തു
Monday, October 26, 2020 11:30 PM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​തി​സ​ന്ധി കാ​ല​ത്തും ജ​ന​ങ്ങ​ൾ​ക്ക് കൈ​നി​റ​യെ സ​ഹാ​യ​ങ്ങ​ൾ ന​ല്കി​യ​താ​യി ധ​ന​മ​ന്ത്രി ഡോ. ​ടി.​എം.​തോ​മ​സ് ഐ​സ​ക്. വ​ട​ക്ക​ഞ്ചേ​രി സ​ബ്ട്ര​ഷ​റി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് പോ​ലു​ള്ള മ​ഹാ​മാ​രി​ക്കി​ട​യി​ലും പി​ശു​ക്ക് കാ​ണി​ക്കാ​തെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച് മാ​സം​തോ​റും ന​ല്കു​ന്ന​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. അ​ല്ലെ​ങ്കി​ൽ വ​ർ​ഷ​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ത​വ​ണ കൊ​ടു​ത്തി​രി​രു​ന്ന പെ​ൻ​ഷ​നാ​ണ് ഇ​പ്പോ​ൾ പ്ര​തി​മാ​സ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​ത്ര​മ​ല്ല റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി​യു​ള്ള കി​റ്റ് വി​ത​ര​ണ​വും ന​ട​ത്താ​നാ​യി. ഐ​എ​സ് ഒ ​നി​ല​വാ​ര​ത്തി​ന​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ട്ര​ഷ​റി ഓ​ഫീ​സു​ക​ളും ന​വീ​ക​രി​ക്കും, 35 സ​ബ് ട്ര​ഷ​റി ഓ​ഫീ​സു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 106 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി, ട്ര​ഷ​റി ഡ​യ​റ​ക്ട​ർ എ.​എം.​ജാ​ഫ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​നി​ത പോ​ൾ​സ​ണ്‍, ക​വി​ത മാ​ധ​വ​ൻ, ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ ടി.​സി.​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​രു​പ​തു​വ​ർ​ഷ​മാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന സ​ബ് ട്ര​ഷ​റി​ക്കാ​ണ് പു​തി​യ കെ​ട്ടി​ടം യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. 1.6 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് 3675 ച​തു​ര​ശ്ര അ​ടി​യു​ള്ള പു​തി​യ കെ​ട്ടി​ടം വ​ട​ക്ക​ഞ്ചേ​രി ഗ​സ്റ്റ് ഹൗ​സ് വ​ള​പ്പി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്.