അ​ധ്യാ​പ​ക ഉ​പ​വാ​സ​സ​മ​ര​വും പ്ര​തി​ഷേ​ധ തെ​രു​വു ക​ച്ച​വ​ട​വും ന​ട​ത്തി
Thursday, October 29, 2020 12:31 AM IST
പാ​ല​ക്കാ​ട്: ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ അ​ധ്യാ​പ​ക ഉ​പ​വാ​സ​സ​മ​ര​വും പ്ര​തി​ഷേ​ധാ​ത്മ​ക തെ​രു​വു ക​ച്ച​വ​ട​വും വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ചു​വ​ർ​ഷ​മാ​യി​ട്ടും സ​ർ​ക്കാ​ർ ശ​ന്പ​ള​വും നി​യ​മ​ന അം​ഗീ​കാ​ര​വും ല​ഭി​ക്കാ​ത്ത​ത് ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മു​ഴു​വ​ൻ സ്കൂ​ളു​ക​ളും ഹൈ​ട​ക് ക്ലാ​സ് റൂ​മു​ള്ള ആ​ദ്യ സം​സ്ഥാ​ന ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തിയ സ​ർ​ക്കാ​ർ അ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധ്യാ​പ​ക​ർ തെ​രു​വു​ക​ളി​ൽ ഉ​പ​ജീ​വ​ന​ത്തി​നാ​യി ക​ച്ച​വ​ടം ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും ഇ​ത് സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
കേ​ര​ള നോ​ണ്‍ അ​പ്രൂ​വ​ൽ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​ജീ​ർ ഖാ​ൻ വ​യ്യാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള നോ​ണ്‍ അ​പ്പോ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന അം​ഗ​ങ്ങ​ളാ​യ പ്ര​നീ​ത് പ​ന്തീ​രാ​ങ്കാ​വ്, മു​ഹ​മ്മ​ദ് ജാ​സ​ർ പ​റ​ളി, ഷാ​ജി മാ​സ്റ്റ​ർ (കെ​പി​എ​സ് ടി​എ), സ്വാ​ലി​ഹ് മാ​സ്റ്റ​ർ (കെഎസ് ടി​യു), ഹ​നീ​ഫ മാ​സ്റ്റ​ർ ( കെ​യു​ടി​എ), അ​ബ്ദു​നാ​സ​ർ, ഭാ​സ്ക​ർ (കെ​പി​എ​സ് എം​എ) മാ​നേ​ജ്മെ​ൻ​റ് സം​സ്ഥാ​ന സം​സ്ഥാ​ന സ​മി​തി), ടി.​കെ.​ദാ​സ​ൻ (എ​ൻ​എ​സ് എ​സ്), സ്വ​ലാ​ഹു​ദീ​ൻ (കെഎസ് ടി​എം), ഉ​മ്മ​ർ, ഫൈ​സ​ൽ, കെ.​മാ​ങ്ങോ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.