വ​ന്യ​ജീ​വി​ശ​ല്യം: നി​വേ​ദ​നം ന​ല്കി
Thursday, October 29, 2020 12:31 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ വ്യാ​പ​ക​മാ​കു​ന്ന വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ന​ഷ്ട​പ്പെ​ട്ട വി​ള​ക​ളു​ടെ മൂ​ല്യം ക​ണ​ക്കാ​ക്കി എ​ത്ര​യും​വേ​ഗം ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ച്ചേ​രി​പ്പ​റ​ന്പ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​ശ​ശി​കു​മാ​റി​ന് നി​വേ​ദ​നം ന​ല്കി.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ടി.​കെ.​ഇ​പ്പു, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ താ​ളി​യി​ൽ, ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സ​ഫ് പ​ച്ചീ​രി, ഫൈ​സ​ൽ താ​ളി​യി​ൽ, നാ​സ​ർ ഇ​രി​ക്കാ​ലി​ക്ക​ൽ, കു​ഞ്ഞ​ഹ​മ്മ​ദ് കാ​ഞ്ഞി​രാ​യി, ശി​വ​ൻ കാ​ഞ്ഞി​ര​മ​ണ്ണ, പി.​ഹം​സ, കെ.​വേ​ണു, സു​ബൈ​ർ നേ​തൃ​ത്വം ന​ല്കി.