മേ​ക്ക​ള​പാ​റ​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക കൃ​ഷി നാ​ശം
Thursday, October 29, 2020 11:48 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​മം​ഗ​ലം മേ​ക്ക​ള​പ്പാ​റ ഭാ​ഗ​ത്ത് കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു .
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ ആ​ണ് മൂ​ന്ന് ആ​ന​ക​ൾ ഉ​ള്ള കാ​ട്ടാ​ന​ക്കൂ​ട്ടം നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​പ്പി​ച്ച​ത്. പ്ര​ധാ​ന​മാ​യും തെ​ങ്ങ്, വാ​ഴ, ക​വു​ങ്ങ് എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യാ​ണ് കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത് എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. പ്ലാ​ത്തോ​ട്ട​ത്തി​ൽ സോ​ണി, ജോ​സ​ഫ് , വ​ഴ​കു​ഴി​യി​ൽ റോ​സ, ജോ​യി , പ​ടി​ഞ്ഞാ​റേ​പ​റ​ന്പി​ൽ വ​ത്സ​മ്മ, കു​റ്റി​ക്കാ​ട്ടി​ൽ തോ​മ​സ് എ​ന്നി​വ​രു​ടെ തെ​ങ്ങ്, വാ​ഴ ,ക​വു​ങ്ങ്, റ​ബ്ബ​ർ, എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പി​ന് നി​വേ​ദ​നം ന​ൽ​കി.
കാ​ട്ടാ​ന സാ​ധാ​ര​ണ വ​രാ​ത്ത ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തോ​ടെ പ്ര​ദേ​ശ വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. മ​ല​യോ​ര​ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.