നൂ​റ്റി​പ​ത്തു​വ​ർ​ഷം പി​ന്നി​ട്ട വെ​ള്ള​ത്തൊ​ട്ടി കൗ​തു​ക​കാ​ഴ്ച
Wednesday, November 25, 2020 10:07 PM IST
വ​ണ്ടി​ത്താ​വ​ളം: നൂ​റ്റി​പ​ത്തു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വെ​ള്ള​തൊ​ട്ടി കൗ​തു​ക കാ​ഴ്ച​യാ​യി. അ​ന​ത്തം​കോ​ട് പ​രേ​ത​നാ​യ അ​ബ്ദുൾ ​വ​ഹാ​ബി​ന്‍റെ മ​ക​ൻ ഇ​ല്യാ​സാ​ണ് പൂ​ർ​വി​ക​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ഈ ​വെ​ള്ള​ത്തൊ​ട്ടി സൂ​ക്ഷി​ക്കു​ന്ന​ത്.

ഇ​ല്യാ​സി​ന്‍റെ മു​ത്ത​ച്ഛ​ൻ ന​ല്ല​മീ​രാ​ൻ റാ​വു​ത്ത​ർ ഒ​ര​ണ​യ്ക്കാ​ണ് 110 വ​ർ​ഷം​മു​ന്പ് തൊ​ട്ടി​വാ​ങ്ങി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം മ​ക​ൻ അ​ബ്ദു​ൾ വ​ഹാ​ബും തൊ​ട്ടി സം​ര​ക്ഷി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ മ​ര​ണ​ശേ​ഷം മ​ക​ൻ ഇ​ല്ല്യാ​സാ​ണ് തൊ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​ത്. വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങി​ൽ​നി​ന്നും ഉ​ണ​ങ്ങി​യ നാ​ളി​കേ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് നേ​രി​യ വി​ള്ള​ലു​ണ്ടാ​യെ​ങ്കി​ലും പൊ​ട്ടി​യി​ല്ല. തൊ​ട്ടി നി​ർ​മാ​ണ​ത്തി​ന് സി​മ​ൻ​റ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.

ചു​ണ്ണാ​ന്പ്, വെ​ല്ലം, ക​ടു​ക്ക, മു​ട്ട, മ​ണ​ൽ, ജ​ല്ലി തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ട്ട മി​ശ്രി​ത​മാ​ണ് തൊ​ട്ടി നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തു​ന്ന ബ​ന്ധു​ക്ക​ളും മ​റ്റും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന തൊ​ട്ടി​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​യു​ന്ന​തു പ​തി​വാ​ണ്.