പ​ശ്ചി​മ​ഘ​ട്ട​ം ബ​ഫ​ർ​സോ​ണ്‍ നി​ർ​ണ​യ​ം: ആശങ്കയകറ്റാൻ സംസ്ഥാന സർക്കാരും ഇടപെടണമെന്ന ആവശ്യം ശക്തം
Tuesday, December 1, 2020 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ശ്ചി​മ​ഘ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ഫ​ർ​സോ​ണ്‍ നി​ർ​ണ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക​ക​ൾ അ​ക​റ്റാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.
സം​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ബ​ഫ​ർ​സോ​ണ്‍ എ​ത്ര വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നി​രി​ക്കെ ഈ ​അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് ബ​ഫ​ർ​സോ​ണ്‍ നി​ല​വി​ലു​ള്ള വ​നാ​തി​ർ​ത്തി​യാ​യി നി​ശ്ച​യി​ച്ച് റി​പ്പോ​ർ​ട്ട് ന​ല്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.
ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും അ​നാ​സ്ഥ ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണ് ആ​ക്ഷേ​പം.
പൂ​ജ്യം മു​ത​ൽ പ​ത്ത് കി​ലോ​മീ​റ്റ​ർ വ​രെ വ​രു​ന്ന വാ​യു ദൂ​രം പ​രി​സ്ഥി​ലോ​ല മേ​ഖ​ല​യാ​യ​തു മൂ​ലം വ​ലി​യോ​രു പ്ര​ദേ​ശ​ത്തെ ജ​ന​ജീ​വി​ത​വും കൃ​ഷി​യും സാ​ധ്യ​മ​ല്ലാ​താ​കും.
ഇ​ക്കാ​ര്യ​ത്തി​ൽ എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​രും ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളെ പ്ര​ക്ഷോ​പ​ത്തി​ലേ​യ്ക്ക് വ​ലി​ച്ചി​ഴ​യ്ക്കാ​തെ ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ഇ​ട​പെ​ടാ​ൻ അ​ധി​കാ​ര​മു​ള്ള​പ്പോ​ൾ എ​ന്തു​കൊ​ണ്ട് അ​ത് ചെ​യ്യു​ന്നി​ല്ല എ​ന്ന ചോ​ദ്യ​വും പ്ര​സ​ക്ത​മാ​ക്കു​ക​യാ​ണ്. വി​വി​ധ ക​ഷ്ട​പാ​ടു​ക​ളി​ലൂ​ടെ നാ​ടി​ലെ ഉൗ​ട്ടു​ന്ന ക​ർ​ഷ​ക​ർ ഇ​ന്ന് ക​ട​ന്ന് പോ​കു​ന്ന​ത്.
പ്ര​കൃ​തി​ക്ഷോ​ഭം, വ​ന്യ​മൃ​ഗ ശ​ല്യം, ഉ​ല്പ​ന്ന​ങ്ങ​ക്ക ക​ണ​ക്കാ​ക്കു​ന്ന വി​ല​യി​ടി​വ് തു​ട​ങ്ങി​യ വീ​ർ​പ്പ് മു​ട്ടി​ക്കു​ന്ന പ്രാ​രാ​ബ്ദ​ങ്ങ​ൾ​ക്കി​ടെ പു​തി​യ ഉൗ​രാ​കു​ടു​ക്കു​ക​ൾ ക​ർ​ഷ​ക​രു​ടെ നി​ല​നി​ല്പ്പി​ലെ ത​ന്നെ അ​വ​താ​ള​ത്തി​ലാ​ക്കാം.
പു​തി​യ നി​യ​മ​ങ്ങ​ളു​ടം ചു​വ​ടു പി​ടി​ച്ച് വ​നം വ​കു​പ്പി​ന്‍റെ വി​ര​ട്ട​ലു​ക​ളും അ​തി​ക്ര​മ​ങ്ങ​ളും സ​ഹി​ക്ക വ​യ്യാ​താ​യി. ജ​ന​ങ്ങ​ളു​ടെ ര​ക്ഷ​ക​രാ​യ ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ ക​ണ്ട് കാ​ഴ്ച​ക്കാ​രാ​യി മാ​റി​നി​ല്ക്കൈാ​തെ രം​ഗ​ത്ത് വ​ര​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.