ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു.
ദക്ഷിണേന്ത്യൻ സിനിമകളിൽ വൻ വിജയം നേടിയ പുഷ്പ, ജയിലർ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഏറെ ഹരമായി മാറിയ സുനിലിന്റെനൃത്തച്ചുവടുകളുമായിട്ടാണ് മജക്കോ മല്ലിക എന്നു തുടങ്ങുന്ന ഈ ഗാനം എത്തുന്നത്.
ആനന്ദ് ശ്രീരാജും ഭദ്രതയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജനീഷ് ലോകനാഥാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണു വരികൾ.
വാഗമണ്ണിലെ കാട്ടാളന്റെ പടുകൂറ്റൻ സെറ്റിൽ ചിത്രീകരിച്ച ഈ ഗാനത്തിന്റെ കൊറിയോഗ്രാഫി ഷെറിഫ് കൈകാര്യം ചെയ്തിരിക്കുന്നു. മലയാളമടക്കം അഞ്ചു ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രമാണിത്.
പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, കൺ ക്ലൂഷൻ, ജവാൻ ബാഗി - 2,ഓംഗ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കൊച്ച കെംബഡി കെ ഈ ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്.
തെലുങ്കിലെ പ്രശസ്ത താരം സുനിൽ (പുഷ്പ ഫെയിം), മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർദുഹാൻ സിംഗ്, ഹനാൻഷാ റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കു പുറമേ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ഈ ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. ഈ ചിത്രത്തിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശങ്ങളിലുമായി പൂർത്തിയാകും.
ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി. സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന സുഹൈൽ കോയ വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെന്റ്സ്, പിആർഒ: വാഴൂർ ജോസ്.
Tags : KATTALAN Cubes Entertainments Sunil MAJAKO MALLIKA Pepe Dushara Cubes Entertainments