x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ജി​എ​ഫി​ലെ കാ​സിം ചാ​ച്ച​യാ​യി അ​ഭി​ന​യി​ച്ച ന​ട​ൻ ഹ​രീ​ഷ് റാ​യ് അ​ന്ത​രി​ച്ചു  


Published: November 6, 2025 03:38 PM IST | Updated: November 8, 2025 02:48 PM IST

ക​ന്ന​ഡ ന​ട​ൻ ഹ​രീ​ഷ് റാ​യ് (55) അ​ന്ത​രി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തൈ​റോ​യ്ഡ് അ​ർ​ബു​ദം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഓം, ​കെ​ജി​എ​ഫ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​ണ് താ​രം.

കെ​ജി​എ​ഫി​ലെ കാ​സിം ചാ​ച്ച എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. നി​ര​വ​ധി ക​ന്ന​ഡ, ത​മി​ഴ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ൽ ഹ​രീ​ഷ് റാ​യ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​ർ​ബു​ദം വ​യ​റി​ലേ​ക്കും മ​റ്റ് അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്ന​താ​യി ഹ​രീ​ഷ് റാ​യ്യു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ത​ന്‍റെ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചും ചി​കി​ത്സ​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ​ക്കു​റി​ച്ചും ഹ​രീ​ഷ് റാ​യ് മു​ൻ​പ് തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു.

ഒ​രു കു​ത്തി​വ​യ്പ്പി​ന് 3.55 ല​ക്ഷം രൂ​പ ചി​ല​വാ​കു​മെ​ന്നും 63 ദി​വ​സ​ത്തി​ന്‍റെ ഒ​രു സൈ​ക്കി​ളി​ൽ മൂ​ന്ന് കു​ത്തി​വ​യ്പ്പു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി. ഒ​രു സൈ​ക്കി​ളി​ന് മാ​ത്രം 10.5 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ചി​ല​വ്. സ​മാ​ന അ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് 20 കു​ത്തി​വ​യ്പ്പു​ക​ൾ വ​രെ ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ടെ​ന്നും മൊ​ത്തം ചി​കി​ത്സാ ചെ​ല​വ് 70 ല​ക്ഷം രൂ​പ​യോ​ളം വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു

ഓം, ​സ​മ​ര, ബാം​ഗ്ലൂ​ർ അ​ണ്ട​ർ​വേ​ൾ​ഡ്, ജോ​ഡി​ഹ​ക്കി, രാ​ജ് ബ​ഹാ​ദൂ​ർ, സ​ഞ്ജു വെ​ഡ്‌​സ് ഗീ​ത, സ്വ​യം​വ​ര, ന​ല്ല, കെ​ജി​എ​ഫ് സി​നി​മ​യു​ടെ ര​ണ്ട് അ​ധ്യാ​യ​ങ്ങ​ൾ എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ളാ​ണ്.

Tags : KGF Harish Rai death

Recent News

Corehub Up