സൂര്യയും മമിതയും
മമിതയുടെ റിക്കാർഡിന് പിന്നാലെ ഓടിയെത്തി നടൻ സൂര്യയും. ഒരു ഒരു വർഷത്തിൽ മൂന്ന് ചിത്രങ്ങൾ ഇരുന്നൂറ് കോടി ക്ലബ്ബിൽ കയറ്റിയ ചരിത്രനേട്ടമാണ് സൂര്യ സ്വന്തമാക്കിയത്. മമിത ബൈജുവിനു പിന്നാലെ ഈ ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് സിനിമാ നടൻ കൂടിയാണ് സൂര്യ.
പുതിയ ചിത്രമായ 'സീൻ' റിലീസ് ചെയ്ത് ഏഴുദിവസം പിന്നിട്ടപ്പോഴാണ് അദ്ദേഹം ഈ അപൂർവ നേട്ടം കൈവരിച്ചത്. സൂര്യ നായകനായി ഈ വർഷം പുറത്തിറങ്ങിയ ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് ‘സീനും’ 200 കോടി ക്ലബിലെത്തിയത്.
‘ജനനായകൻ’, ‘വിശ്വനാഥ് ആൻഡ് സൺസ്’, ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്നീ സിനിമകളിലൂടെ മമിത ബൈജു ഈ റിക്കാർഡ് സ്വന്തമാക്കിയിരുന്നു.
2026-ൽ ഒരൊറ്റ വർഷത്തിനുള്ളിൽ ആഗോളതലത്തിൽ 200 കോടി രൂപയിലധികം കലക്ഷൻ നേടിയ മൂന്ന് വമ്പൻ ചിത്രങ്ങളുടെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ നായികയായും മമിത മാറിയിരുന്നു.
Tags : mamitha baiju mamitha suirya record cinema malayalam movie