x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​നി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന് കാ​ര​ണം യു​ട്യൂ​ബേ​ഴ്സ്; പൊ​ട്ടി​ക്ക​ര​ഞ്ഞ് രേ​ഖ  


Published: February 17, 2026 08:20 AM IST | Updated: February 17, 2026 08:21 AM IST

രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സീ​രി​യ​ൽ ന​ടി രേ​ഖ ര​തീ​ഷ്. ഒ​രു കൂ​ട്ടം യു​ട്യൂ​ബേ​ഴ്സ് കാ​ര​ണം താ​ൻ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്നും ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന് ഉ​ത്ത​ര​വാ​ദി ഇ​വ​ർ ആ​യി​രി​ക്കു​മെ​ന്നും രേ​ഖ പ​റ​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

പ്രി​യ​പ്പെ​ട്ട സ​ർ​ക്കാ​ർ, പി​ണ​റാ​യി വി​ജ​യ​ൻ സാ​റി​ന്, എ​ന്‍റെ പേ​ര് രേ​ഖ ര​തീ​ഷ്. ഞാ​ൻ മ​ല​യാ​ളം സീ​രി​യ​ൽ ഇ​ൻ​ഡ​സ്ട്രി​യി​ൽ ജോ​ലി ചെ​യ്യു​ന്നു. ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നൊ​രു മ​ക​ൻ എ​നി​ക്കു​ണ്ട്. ​ക​ഴി​ഞ്ഞ ഒ​ൻ​പ​ത് മാ​സ​മാ​യി ജോ​ലി​യി​ല്ലാ​തെ എ​ന്‍റെ ഫ്ലാ​റ്റി​ൽ ത​ന്നെ ക​ഴി​യു​ക​യാ​ണ്.

മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി ഒ​രു കൂ​ട്ടം യൂ​ട്യൂ​ബേ​ഴ്സ് മോ​ശം ക്യാ​പ്ഷ​നു​ക​ൾ കൊ​ടു​ത്ത് എ​ന്നെ​പ്പ​റ്റി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ക​യാ​ണ്. ഇ​വ​രെ​ല്ലാ​വ​രും എ​ന്നെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യാ​ണ്.

ഇ​ത്ര​യും മാ​ന​സി​ക സ​മ്മ​ർ​ദം എ​നി​ക്ക് താ​ങ്ങാ​നാ​വു​ന്നി​ല്ല. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഫ​ല​മാ​യി ന​മ്മു​ടെ കേ​ര​ള​ത്തി​ൽ ഒ​രു​പാ​ട് ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ് പോ​വു​ന്നു​ണ്ട്. മ​ക​നു​വേ​ണ്ടി ക​ഷ്ട​പ്പെ​ട്ട് ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സ്ത്രീ​യാ​ണ് ഞാ​ൻ. 

എ​ന്നാ​ൽ യൂ​ട്യൂ​ബേ​ഴ്സ് കാ​ര​ണം മു​ന്നോ​ട്ട് ജീ​വി​ക്കാ​നു​ള്ള ശേ​ഷി ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. മാ​ന​സി​ക​മാ​യ സ​മ്മ​ർ​ദം കാ​ര​ണം ജീ​വി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. എ​നി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന് കാ​ര​ണം എ​ന്നെ തേ​ജോ​വ​ധം ചെ​യ്യു​ന്ന യൂ​ട്യൂ​ബേ​ഴ്സാ​യി​രി​ക്കും എ​ന്ന് അ​റി​യി​ക്കാ​നാ​ണ് ഈ ​വീ​ഡി​യോ. ഇ​തു​കൊ​ണ്ടെ​ങ്കി​ലും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ അ​വ​സാ​നി​ക്ക​ണം.

എ​ന്നെ മാ​ത്ര​മ​ല്ല, ഇ​തേ ഫീ​ൽ​ഡി​ലെ നി​ര​വ​ധി പേ​രെ ഇ​തു​പോ​ലെ അ​പ​മാ​നി​ക്കു​ക​യാ​ണ്. അ​വ​രെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ് ഇ​വ​ർ. ദ​യ​വ് ചെ​യ്ത് മു​ഖ്യ​മ​ന്ത്രി ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണം. എ​നി​ക്കു വേ​ണ്ടി മാ​ത്ര​മ​ല്ല, ഇ​നി​യു​ള്ള സ​ഹോ​ദ​ര​ന്മാ​ര്‍​ക്കും സ​ഹോ​ദ​രി​മാ​ർ​ക്കും ഇ​ങ്ങ​നെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​ത്. സ​ർ​ക്കാ​ർ ഇ​തി​ൽ ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത് ഞ​ങ്ങ​ളെ ര​ക്ഷി​ക്ക​ണം’’. രേ​ഖ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. 

 

ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു വി​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ‘‘എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ന്ന് ഞാ​ൻ ഏ​റ്റ​വും വ​ലി​യ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​ണ്. എ​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ ക​ട​ന്നു പോ​യ കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും അ​റി​യാം, വേ​ദ​ന​യും നി​ശ​ബ്ദ​ത​യും, ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ളും. ഇ​നി വ​രു​ന്ന​ത് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ തീ​രു​മാ​നം’’ എ​ന്നാ​ണ് രേ​ഖ ര​തീ​ഷ് ആ ​റീ​ലി​ൽ പ​റ​യു​ന്ന​ത്. പി​ന്നാ​ലെ ന​ട​നും സു​ഹൃ​ത്തു​മാ​യ ഈ​ശ്വ​റു​മാ​യി താ​രം വി​ഡി​യോ കോ​ളി​ൽ സം​സാ​രി​ക്കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. 

‘എ ​ന്യൂ ചാ​പ്റ്റ​ർ’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യ​ത്. എ​ന്നാ​ല്‍ ഈ ​വി​ഡി​യോ​യ്ക്കു താ​ഴെ ചി​ല​ർ നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രു​ന്നു. രേ​ഖ അ​ഞ്ചാം വി​വാ​ഹം ക​ഴി​ക്കു​ക​യാ​ണെ​ന്നും, സാ​മ്പ​ത്തി​ക ല​ക്ഷ്യം വ​ച്ചാ​ണ് പു​തി​യ ബ​ന്ധ​മെ​ന്നു​മൊ​ക്കെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

Tags : rekha ratheesh cyber attack movie news

Recent News

Corehub Up