x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​വൃ​താ സു​നി​ൽ വീ​ണ്ടും അ​ഭി​ന​യ​ത്തി​ലേ​യ്ക്ക്; സം​വി​ധാ​നം ഷ​ഹീ​ദ് അ​റ​ഫാ​ത്ത്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 8, 2026 09:06 AM IST | Updated: September 8, 2026 09:22 AM IST

ചിത്രത്തിന്‍റെ പൂജ വേളയിൽ നിന്നും

പ്ര​ക​മ്പ​നം എ​ന്ന സി​നി​മ​ക്കു ശേ​ഷം ന​വ​ര​സാ ഫി​ലിം​സും സ്റ്റോ​ൺ ബ​ഞ്ച് സ്റ്റു​ഡി​യോ​സും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന് ഇ​ടു​ക്കി​യി​ലെ പ​ന്ന്യാ​ർ​കു​ട്ടി​യി​ൽ തു​ട​ക്ക​മാ​യി. എ​ട്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സം​വൃ​ത സു​നി​ൽ മ​ല​യാ​ള​ത്തി​ലേ​യ്ക്ക് തി​രി​ച്ചെ​ത്തു​ന്ന ചി​ത്ര​മാ​ണി​ത്. സം​വൃ​ത​യ്ക്കൊ​പ്പം ദി​ലീ​ഷ് പോ​ത്ത​നും അ​ൽ​ഫോ​ൻ​സ് പു​ത്ര​നും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ശ്രീ​ജി​ത്ത് കെ.​എ​സും കാ​ർ​ത്തി​കേ​യ​ൻ എ​സു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ധി​ലോ​ർ, റി​ജോ​ഷ്, മോ​ൻ​സി, ബ്ലെ​സി എ​ന്നി​വ​രാ​ണ് കോ-​പ്രൊ​ഡ്യൂ​സേ​ർ​സ്. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ -അ​ഭി​ജി​ത്ത് സു​രേ​ഷ്.

സം​വി​ധാ​യ​ക​ൻ ഷ​ഹീ​ദ് അ​റ​ഫാ​ത്ത്, നി​ർ​മാ​താ​ക്ക​ളാ​യ ശ്രീ​ജി​ത്ത് കെ.​എ​സ്, കാ​ർ​ത്തി​കേ​യ​ൻ എ​സ്, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ, സം​വൃ​താ സു​നി​ൽ എ​ന്നി​വ​രും മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് തി​രി​തെ​ളി​യി​ച്ചു.

ദി​ലീ​ഷ് പോ​ത്ത​ൻ സ്വി​ച്ചോ​ൺ ക​ർ​മ്മ​വും അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി. ബി​ജു മേ​നോ​നും, വി​നീ​ത് ശ്രീ​നി​വാ​സ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച് ശ്ര​ദ്ധ നേ​ടി​യ ത​ങ്കം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സ​ഹീ​ദ് അ​റാ​ഫ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ , അ​ഡി​യോ​സ് അ​മി​ഗോ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു തി​ര​ക്ക​ഥ ഒ​രു​ക്കി​യ ത​ങ്ക​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​യോ​ര മേ​ഖ​ല​യാ​യ ഇ​ടു​ക്കി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സു​നി​ൽ കെ.​എ​സ് നി​ർ​വ​ഹി​ക്കു​ന്നു. ആ​ടു​ജീ​വി​തം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സു​നി​ൽ ഒ​രു മ​ല​യാ​ള സി​നി​മ​ക്കു വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് ഈ ​ചി​ത്ര​ത്തി​ലാ​ണ്.

ഗ​പ്പി, അ​മ്പി​ളി, ആ​ശാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്കു പ്രി​യ​ങ്ക​ര​നാ​യ സം​വി​ധാ​യ​ക​ൻ ജോ​ൺ പോ​ൾ ജോ​ർ​ജാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ.

ദി​ലീ​ഷ് പോ​ത്ത​ൻ, അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ, സം​വൃ​താ സു​നി​ൽ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജി​ബി​ൻ ഗോ​പി​നാ​ഥ് , അ​ഭി​ജി​ത്ത് സു​രേ​ഷ്, അ​ശ്വ​തി മ​നോ​ഹ​ര​ൻ, റി​യാ​സ് ഖാ​ൻ, ശ്രു​തി ജ​യ​ൻ, ബി​സാ​ൽ പ്ര​സ​ന്ന എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

എ​ഡി​റ്റിം​ഗ് -കി​ര​ൺ ദാ​സ്. പ​ശ്ചാ​ത്ത​ല സം​ഗീ​തം- അ​ജേ​ഷ് ആ​ന്‍റോ.
പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ- സു​ഭാ​ഷ് ക​രു​ൺ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ർ - വി​പി​ൻ വി​ജ​യ​ൻ, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്‌​റ്റ്യും ഡി​സൈ​ൻ - ധ​ന്യാ ബാ​ല​കൃ​ഷ്ണ​ൻ. ഡി​സൈ​ൻ-​യെ​ല്ലോ ടു​ത്ത്. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ - ബി​നു മു​ര​ളി. വാ​ഴൂ​ർ ജോ​സ്.

Tags : samvrutha sunil dileesh pothan alphonse puthran cinema malayalam

Recent News

Corehub Up