ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. നവംബർ ആറിന് ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിലെത്തും.
ഡിഎസ്പി ഇമ്പരാജായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സൂര്യയുടെ വില്ലനായാണ് നസ്ലിൻ എത്തുന്നതെന്നാണ് സൂചന. ചിത്രിത്തിന്റെ ടീസറും ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സൂര്യയുടെ മാസ് ആക്ഷൻ രംഗങ്ങളും കോമഡി രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആകും എന്നാണ് റിപ്പോർട്ട്. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്.
Tags : Scene Suriya Nazriya Nazim Naslen Sushin Shyam Jithu Madhavan