x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​രിന്‍റെ പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 42 ല​​​​ക്ഷം കേസുകൾ


Published: May 9, 2026 02:17 AM IST | Updated: May 9, 2026 02:17 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മോ​​​​ദി​​​​ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന 2014 മു​​​​ത​​​​ലു​​​​ള്ള പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ 42,85,888 കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ്.

സ്ത്രീ​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കുന്നതിൽ മോ​​​​ദി​​​​ സ​​​​ർ​​​​ക്കാ​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും പ​​​​ത്തു ദ​​​​ളി​​​​ത് സ്ത്രീ​​​​ക​​​​ൾ എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും രാ​​​​ജ്യ​​​​ത്തു ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​ഹി​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​യും കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​സ​​​​മി​​​​തി​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക ക്ഷ​​​​ണി​​​​താ​​​​വു​​​​മാ​​​​യ അ​​​​ൽ​​​​ക്ക ലാം​​​​ബ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

ബി​​​​ജെ​​​​പി ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ബി​​​​ജെ​​​​പി​​​​യു​​​​ടെ "ബേ​​​​ട്ടീ ബ​​​​ച്ചാ​​​​വോ' മു​​​​ദ്രാ​​​​വാ​​​​ക്യം വെ​​​​റും പൊ​​​​ള്ള​​​​യാ​​​​ണെ​​​​ന്ന് അ​​​​ൽ​​​​ക്ക കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി സ്ത്രീ​​​​യെ വ​​​​ന്ദി​​​​ക്ക​​​​ണം (നാ​​​​രീ വ​​​​ന്ദ​​​​ൻ) എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യം വെ​​​​റു​​​​മൊ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മാ​​​​യി ബി​​​​ജെ​​​​പി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​വ​​​​രു​​​​ടെ സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ളെ ശി​​​​ക്ഷ​​​​യി​​​​ൽ​​​​നി​​​​ന്ന് സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ൽ​​​​ക്ക ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഒ​​​​രു പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ണ്‍​കു​​​​ട്ടി ഉ​​​​ൾ​​​​പ്പെ​​​​ട്ട കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗ കേ​​​​സി​​​​ൽ ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു​​​​പേ​​​​ർ എ​​​​ഫ്ഐ​​​​ആ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും എ​​​​ന്നാ​​​​ൽ പോ​​​​ലീ​​​​സ് അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തി ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു ശ്ര​​​​മി​​​​ച്ചെ​​​​ന്നും മ​​​​ഹി​​​​ളാ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ആ​​​​രോ​​​​പി​​​​ച്ചു.

പ്ര​​​​തി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം പോ​​​​ലീ​​​​സ് അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ പി​​​​താ​​​​വി​​​​നെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യും ആ​​​​രെ​​​​യും കാ​​​​ണു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്ന് അ​​​​തി​​​​ജീ​​​​വി​​​​ത​​​​യെ ത​​​​ട​​​​യു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

ബി​​​​ൽ​​​​ക്കി​​​​സ് ഭാ​​​​നു കേ​​​​സി​​​​ൽ ക​​​​ണ്ട "ഗു​​​​ജ​​​​റാ​​​​ത്ത് മോ​​​​ഡ​​​​ൽ' രാ​​​​ജ്യ​​​​മെ​​​​ന്പാ​​​​ടും ഇ​​​​പ്പോ​​​​ൾ വ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണ്. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എ​​​​ൻ​​​​സി​​​​ആ​​​​ർ​​​​ബി ഡാ​​​​റ്റ ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച സ്ഥി​​​​തി​​​​വി​​​​വ​​​​ര​​​​ക്ക​​​​ണ​​​​ക്കു​​​​ക​​​​ൾ മാ​​​​ത്ര​​​​മ​​​​ല്ല എ​​​​ത്ര അ​​​​തി​​​​ജീ​​​​വി​​​​ത​​​​ർ​​​​ക്കു നീ​​​​തി ല​​​​ഭി​​​​ച്ചു​​​​വെ​​​​ന്ന ക​​​​ണ​​​​ക്കു​​​കൂ​​​​ടി പു​​​​റ​​​​ത്തു​​​​വി​​​​ട​​​​ണ​​​​മെ​​​​ന്നും അ​​​​ൽ​​​​ക്ക ലാം​​​​ബ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : Modi government 42 lakh cases against women

Recent News

Corehub Up