ചെന്നൈ:രാഷ്ട്രീയ നേതാവ് വൈ.എസ്. അനിൽ റെഡ്ഡിയുടെ മകൾ ശ്രേയയുടെയും ഉജ്ജ്വലിന്റെയും വിവാഹ സത്കാര ചടങ്ങിൽ ഒരുമിച്ചെത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയിയും നടി തൃഷ കൃഷ്ണനും. ചെന്നൈയിലെ 'ദ ലീല പാലസി'ൽ വച്ച് നടന്ന ഗംഭീരമായ ചടങ്ങിൽ മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഇപ്പോൾ തരംഗമാകുന്നത് ചടങ്ങിലെ തൃഷയുടെയും വിജയിയുടെയും ലുക്കാണ്. ഫ്രഞ്ച് ബ്രാൻഡായ 'റൂജ്' ഡിസൈൻ ചെയ്ത ഏകദേശം 80,000 രൂപ വില വരുന്ന പൗഡർ-പിങ്ക് ടുള്ളെ സാരിയിലാണ് തൃഷ എത്തിയത്. ക്ലാസിക് ബ്രൗൺ സ്യൂട്ടിലാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് എത്തിയത്.
അടുത്തിടെയായി വിജയ് പങ്കെടുത്ത പ്രധാന പൊതുചടങ്ങുകളിലെല്ലാം തൃഷയുടെ സാന്നിധ്യം വലിയ ശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും സ്വാതന്ത്ര്യദിന ദിവസത്തിലെ പതാക ഉയർത്തൽ ചടങ്ങിലും തൃഷയുടെ സാന്നിധ്യം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
Tags : VijayTrisha Deepika DeepikaNewspaper BreakingNews NewsUpdate Headlines Movies Cinema