കാസിരംഗ: മിനിബസും ട്രക്കും കൂട്ടിയിടിച്ച് 24 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. അസമിലെ കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനിൽ വച്ചാണ് അപകടമുണ്ടായത്. ബോകാഘട്ടിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന മിനിബസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇടിയുടെ ആഘാതത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച ട്രക്ക് തലകീഴായി മറിഞ്ഞു. ട്രക്കിൽനിന്ന് ഏറെ പാടുപെട്ടാണ് യാത്രക്കാരെ പ്രദേശവാസികൾ പുറത്തെടുത്തത്. അപകടമുണ്ടായ മേഖലയിൽ അമിത വേഗതയിലായിരുന്നു ബസ് പോയിരുന്നത്.
അപകടം ഞെട്ടിച്ചെങ്കിലും പ്രഥമ പരിഗണന പരിക്കേറ്റവർക്ക് ഒട്ടും വൈകാതെ ചികിത്സ എത്തിക്കുകയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിലെ വിശദമാക്കി. മിനിബസിന് ഇതിന് മുൻപും നിയമ ലംഘനത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Tags : Accident Bus crashes truck Kaziranga death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash