x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാ​ലി​ൻ വീ​ണ​പ്പോ​ഴും കോ​ട്ട കാ​ത്ത് ഉ​ദ​യ​നി​ധി; ചെ​പ്പോ​ക്കി​ൽ ടി​വി​കെ​യെ ത​ള​ച്ച് 'ജൂ​നി​യ​ർ സ്റ്റാ​ലി​ൻ',


Published: May 4, 2026 06:58 PM IST | Updated: May 4, 2026 06:58 PM IST

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടു​മ്പോ​ഴും ആ​ശ്വാ​സ​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ വി​ജ​യം. പാ​ർ​ട്ടി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​യ ചെ​പ്പോ​ക്ക്-​തി​രു​വ​ള്ളി​ക്കേ​നി മ​ണ്ഡ​ല​ത്തി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ്ഥാ​നാ​ർ​ത്ഥി ഡി. ​സെ​ൽ​വ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഉ​ദ​യ​നി​ധി ത​ന്‍റെ സീ​റ്റ് നി​ല​നി​ർ​ത്തി​യ​ത്. 7,140 വോ​ട്ടു​ക​ൾ​ക്കാ​ണ് ഉ​ദ​യ​നി​ധി വി​ജ​യി​ച്ച​ത്.

2021-ൽ ​ഏ​ക​ദേ​ശം 70,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന് ജ​യി​ച്ചി​രു​ന്ന ഉ​ദ​യ​നി​ധി​ക്ക് ഇ​ത്ത​വ​ണ ടി​വി​കെ സ്ഥാ​നാ​ർ​ത്ഥി​യി​ൽ നി​ന്ന് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്. എ​ട്ടാം റൗ​ണ്ടി​ൽ ഉ​ദ​യ​നി​ധി​യു​ടെ ലീ​ഡ് വെ​റും 1,048 വോ​ട്ടു​ക​ളാ​യി കു​റ​ഞ്ഞ​ത് ഡി​എം​കെ ക്യാ​മ്പി​നെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു. എ​ഐ​എ​ഡി​എം​കെ​യു​ടെ ആ​ദി രാ​ജാ​റാം ഈ ​പോ​രാ​ട്ട​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

ക​രു​ണാ​നി​ധി മൂ​ന്ന് ത​വ​ണ പ്ര​തി​നി​ധീ​ക​രി​ച്ച മ​ണ്ഡ​ല​മെ​ന്ന നി​ല​യി​ൽ ചെ​പ്പോ​ക്ക് ഡി​എം​കെ​യു​ടെ അ​ഭി​മാ​ന സീ​റ്റാ​ണ്. പി​താ​വ് എം.​കെ. സ്റ്റാ​ലി​ൻ കൊ​ള​ത്തൂ​രി​ൽ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ, ഉ​ദ​യ​നി​ധി​യു​ടെ ഈ ​വി​ജ​യം ഡി​എം​കെ​യ്ക്ക് വ​ലി​യ രാ​ഷ്ട്രീ​യ​മാ​യ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. സ്റ്റാ​ലി​ൻ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ, ഡി​എം​കെ മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​വു​ക​യാ​ണെ​ങ്കി​ൽ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Tags : Udayanidhi Stalin TVK Chepauk Latest News

Recent News

Corehub Up