x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നി​ല്‍ അം​ബാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ളു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: സി​ബി​ഐ​യോ​ടും ഇ​ഡി​യും റി​പ്പോ​ര്‍​ട്ട് തേ​ടി സു​പ്രീം​കോ​ട​തി


Published: January 23, 2026 04:12 PM IST | Updated: January 23, 2026 04:12 PM IST

ന്യൂ​ഡ​ല്‍​ഹി: അ​നി​ല്‍ ധീ​രു​ഭാ​യ് അം​ബാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ള്‍ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ത​ല്‍​സ്ഥി​തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു. സി​ബി​ഐ, ഇ​ഡി എ​ന്നി​വ​രോ​ടാ​ണ് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്.

ജ​സ്റ്റി​സു​മാ​രാ​യ ബി​.ആ​ർ. ഗ​വാ​യ്, കെ.​വി. വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​ഉ​ത്ത​ര​വി​ട്ട​ത്. വാ​യ്പ ന​ല്‍​കി​യ ബാ​ങ്കു​ക​ള്‍ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും, പൊ​തു​പ​ണം ഉ​ള്‍​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ല്‍ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

റി​ല​യ​ന്‍​സ് ഹോം ​ഫി​നാ​ന്‍​സ്, റി​ല​യ​ന്‍​സ് കൊ​മേ​ഴ്‌​സ്യ​ല്‍ ഫി​നാ​ന്‍​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ വ​ഴി വ​ന്‍​തു​ക വ​ക​മാ​റ്റി​യെ​ന്നും ബാ​ങ്കു​ക​ളെ ക​ബ​ളി​പ്പി​ച്ചെ​ന്നു​മാ​ണ് ആ​രോ​പ​ണം. സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ 'സെ​ന്‍റ​ര്‍ ഫോ​ര്‍ പ​ബ്ലി​ക് ഇ​ന്‍റ​റ​സ്റ്റ് ലി​റ്റി​ഗേ​ഷ​ന്‍'​ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഈ ​ന​ട​പ​ടി.

എ​ട്ട് ആ​ഴ്ച​യ്ക്ക​കം മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് കോ​ട​തി നി​ര്‍​ദ്ദേ​ശം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ന​ട​ത്തി​യ റെ​യ്ഡു​ക​ള്‍, പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ, ചോ​ദ്യം ചെ​യ്ത വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​ക​ണം.

നേ​ര​ത്തെ ഇ​തേ കേ​സു​ക​ളി​ല്‍ സെ​ബി അ​നി​ല്‍ അം​ബാ​നി​ക്ക് 25 കോ​ടി രൂ​പ പി​ഴ ചു​മ​ത്തു​ക​യും അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്ക് ഓ​ഹ​രി വി​പ​ണി​യി​ല്‍ നി​ന്ന് വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ സു​പ്രീം​കോ​ട​തി നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന​ത് കേ​സി​ന്‍റെ ഗൗ​ര​വം വ​ര്‍​ദ്ധി​പ്പി​ക്കു​ന്നു​ണ്ട്.

Tags : Anil Ambani Supreme Court Reliance Group of Companies

Recent News

Corehub Up