x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യ​​മാ​​ല്‍ ഔ​​ട്ട്


Published: April 24, 2026 05:06 AM IST | Updated: April 24, 2026 05:06 AM IST

ബാ​​ഴ്‌​​സ​​ലോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ സെ​​ല്‍​റ്റ വി​​ഗൊ​​യ്ക്ക് എ​​തി​​രേ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച പെ​​നാ​​ല്‍​റ്റി ഗോ​​ള്‍ നേ​​ടി​​യ​​തി​​നു പി​​ന്നാ​​ലെ, കൗ​​മാ​​ര സൂ​​പ്പ​​ര്‍ താ​​രം ലാ​​മി​​ന്‍ യാ​​മാ​​ല്‍ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്ത്. ആ​​ദ്യ പ​​കു​​തി​​യു​​ടെ സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ (45+2) യ​​മാ​​ല്‍ മൈ​​താ​​നം​​വി​​ട്ടു. 18കാ​​ര​​നാ​​യ യ​​മാ​​ലി​​ന്‍റെ ഹാം​​സ്ട്രിം​​ഗി​​നു കാ​​ര്യ​​മാ​​യ പ​​രി​​ക്കേ​​റ്റ​​താ​​യാ​​ണ് വി​​വ​​രം. സീ​​സ​​ണി​​ല്‍ ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ യ​​മാ​​ല്‍ ക​​ളി​​ക്കി​​ല്ലെ​​ന്ന് ബാ​​ഴ്‌​​സ​​ലോ​​ണ അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

യാ​​മാ​​ലി​​ന്‍റെ പ​​രി​​ക്ക്, 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​നു ത​​യാ​​റെ​​ടു​​ക്കു​​ന്ന സ്പാ​​നി​​ഷ് ദേ​​ശീ​​യ ടീ​​മി​​നെ​​യും ആ​​ശ​​ങ്ക​​യി​​ലാ​​ക്കി​​യി​​ട്ടു​​ണ്ട്. ലോ​​ക​​ക​​പ്പ് കി​​ക്കോ​​ഫി​​നാ​​യി ഇ​​നി 48 ദി​​ന​​ങ്ങ​​ളു​​ടെ അ​​ക​​ലം മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ഗ്രൂ​​പ്പ് എ​​ച്ചി​​ല്‍ ഉ​​റു​​ഗ്വെ, സൗ​​ദി അ​​റേ​​ബ്യ, കേ​​പ് വെ​​ര്‍​ഡെ ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​ണ് സ്‌​​പെ​​യി​​ന്‍. കേ​​പ് വെ​​ര്‍​ഡെ​​യ്ക്ക് എ​​തി​​രേ ജൂ​​ണ്‍ 15 ഇ​​ന്ത്യ​​ന്‍ സ​​മ​​യം രാ​​ത്രി 9.30നാ​​ണ് ലോ​​ക​​ക​​പ്പി​​ല്‍ സ്‌​​പെ​​യി​​നി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം. ലോ​​ക​​ക​​പ്പി​​നു മു​​മ്പ് യ​​മാ​​ല്‍ പ​​രി​​ക്കി​​ല്‍​നി​​ന്നു മു​​ക്ത​​നാ​​കു​​മെ​​ന്ന് ബാ​​ഴ്‌​​സ​​ലോ​​ണ വൃ​​ത്ത​​ങ്ങ​​ള്‍ അ​​റി​​യി​​ച്ചു.

ബാ​​ഴ്‌​​സ കി​​രീ​​ട​​ത്തി​​ലേ​​ക്ക്

ലാ ​​ലി​​ഗ​​യി​​ല്‍ ഹോം ​​ജ​​യം നേ​​ടി​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ, ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള റ​​യ​​ല്‍ മാ​​ഡ്രി​​ഡു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം ഒ​​മ്പ​​താ​​ക്കി ഉ​​യ​​ര്‍​ത്തി. 2025-26 ലാ ​​ലി​​ഗ കി​​രീ​​ടം ല​​ക്ഷ്യ​​മി​​ട്ടു​​ള്ള മു​​ന്നേ​​റ്റ​​മാ​​ണ് എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ ന​​ട​​ത്തു​​ന്ന​​ത്. ഹോം ​​ഗ്രൗ​​ണ്ടാ​​യ കാ​​മ്പ് നൗ​​വി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ ബാ​​ഴ്‌​​സ​​ലോ​​ണ 1-0ന് ​​സെ​​ല്‍​റ്റ വി​​ഗൊ​​യെ കീ​​ഴ​​ട​​ക്കി. 40-ാം മി​​നി​​റ്റി​​ല്‍ ലാ​​മി​​ന്‍ യ​​മാ​​ലി​​ന്‍റെ പെ​​നാ​​ല്‍​റ്റി ഗോ​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ബാ​​ഴ്‌​​സ​​യു​​ടെ ജ​​യം.


ലീ​​ഗി​​ല്‍ 32 റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 27 ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യും ഉ​​ള്‍​പ്പെ​​ടെ 82 പോ​​യി​​ന്‍റാ​​ണ് എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യ്ക്ക്. ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന് 73 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്.

Tags : Yama out

Recent News

Corehub Up