x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീസ് പള്ളിയിൽ​ വാ​ർ​ഷി​ക ധ്യാ​നം സം​ഘ​ടി​പ്പി​ച്ചു

റോ​യി ചേ​ല​മ​ല​യി​ൽ
Published: March 17, 2026 10:39 AM IST | Updated: March 17, 2026 10:50 AM IST

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ വ​ലി​യ നോ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വാ​ർ​ഷി​ക ധ്യാ​നം ഏ​വ​ർ​ക്കും ആ​ത്മീ​യ ഉ​ണ​ർ​വേ​കി ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​മാ​പി​ച്ചു.

ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ ത​ളി​പ്പ​റ​മ്പ് ഫൊ​റോ​നാ വി​കാ​രി​യും വ​ച​ന​പ്ര​ഘോ​ഷ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ഫാ. ​മാ​ത്യു ആ​ശാ​രി​പ്പ​റ​മ്പി​ൽ ആ​ണ് നാ​ലു​ദി​വ​സ​ത്തെ ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച ധ്യാ​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ സ​മാ​പി​ച്ചു.

K-Rail Survey

വി​വി​ധ ദി​വ​സ​ത്തെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​മാ​ത്യു ആ​ശാ​രി​പ്പ​റ​മ്പി​ലി​നോ​ടൊ​പ്പം വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

എ​ല്ലാ ദി​വ​സ​ത്തെ​യും ശു​ശ്രൂ​ഷ​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​തോ​ടൊ​പ്പം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ൺ‌​ഡേ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി അ​നോ​യി​ന്‍റിം​ഗ് ഫ​യ​ർ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ധ്യാ​ന​വും ന​ട​ത്ത​പ്പെ​ട്ടു.

 

K-Rail Survey

ധ്യാ​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ ആ​ശാ​രി​പ​റ​മ്പി​ൽ അ​ച്ച​നും ധ്യാ​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച വൈ​ദി​ക​ർ​ക്കും സി​സ്റ്റേ​ഴ്സി​നും കൈ​ക്കാ​ര​ന്മാ​ർ​ക്കും ഗാ​യ​ക സം​ഘ​ത്തി​നും അ​ൾ​ത്താ​ര​ശു​ശ്രൂ​ഷി​ക​ൾ​ക്കും മ​റ്റു വോ​ള​ന്‍റീ​യേ​ഴ്സി​നും ഇ​ട​വ​ക ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി റോ​യി ചേ​ല​മ​ല​യി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

K-Rail Survey

ധ്യാ​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് സി. ​ശാ​ലോം, സി. ​സി​ൽ​വേ​റി​യൂ​സ്, സി. ​ജ​സീ​ന, സി. ​അ​നി​റ്റ, കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ, അ​ക്കൗ​ണ്ട​ന്‍റ് ജെ​യിം​സ് മ​ന്നാ​കു​ളം, സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം, സ​ൺ‌​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജി പൂ​ത്തൃ​ക്ക​യി​ൽ, അ​സി​സ്റ്റ​ന്‍റ് ഡി​ആ​ർ​ഇ മ​നീ​ഷ് കൈ​മൂ​ല​യി​ൽ, സ​ൺ‌​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ എ​ന്നി​വ​രും പ്രാ​ർ​ഥ​ന ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളും നി​ര​വ​ധി വോ​ള​ന്‍റീ​യേ​ഴ്സും നേ​തൃ​ത്വം ന​ൽ​കി.

Tags : Annual meditation St. Marys Church Chicago USA

Recent News

Corehub Up