ഫ്രെഡറിക് മെര്‍സ്
ബെര്‍ലിന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കും കടബാധ്യതകള്‍ക്കും ഇടയിലും ജര്‍മനിയുടെ 2027ലെ പുതിയ ബജറ്റ് പ്ലാനുകള്‍ക്ക് ബുണ്ടസ്ടാഗ് ബജറ്റ് കമ്മിറ്റി അംഗീകാരം നല്കി.
കോവിഡ് കാലഘട്ടത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന പുതിയ കടമെടുക്കല്‍ ലെവലുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റാണ് പാസാക്കിയിരിക്കുന്നത്.
അതേസമയം, ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിന്റെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ബെര്‍ലിന്‍ ഉള്‍പ്പെടെയുള്ള എഴുപതിലധികം ജര്‍മന്‍ നഗരങ്ങളില്‍ "ഫ്രെെഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍' പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കാലാവസ്ഥാ പ്രതിഷേധങ്ങള്‍ അരങ്ങേറി.
"നിങ്ങളുടെ കാലാവസ്ഥാ കടം വീട്ടുക' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രക്ഷോഭം. 2025ല്‍ രാജ്യാന്തര കാലാവസ്ഥാ ധനസഹായത്തിനായി വാഗ്ദാനം ചെയ്ത ആറ് ബില്യണ്‍ യൂറോയ്ക്ക് പകരം 4.7 ബില്യണ്‍ യൂറോ മാത്രമാണ് ജര്‍മനി നല്‍കിയത്.
യുവ വോട്ടര്‍മാര്‍ക്കിടയില്‍ ഫ്രീഡ്രിഷ് മെര്‍സിനും സര്‍ക്കാരിനുമെതിരേ വലിയ തോതിലുള്ള അതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നാണ് പുതിയ പോള്‍ സര്‍വ്വേകളും വ്യക്തമാക്കുന്നത്.
സൈനിക സേവനം, താങ്ങാനാവുന്ന ഭവനവില, കാലാവസ്ഥാ നയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ താത്പര്യങ്ങള്‍ രാഷ്ട്രീയ നേതൃത്വം അവഗണിക്കുകയാണെന്ന് 82 ശതമാനം ജര്‍മന്‍ ജനങ്ങളും വിശ്വസിക്കുന്നു.
Tags : Germany Budget2027 Bundestag EconomicCrisis