ഗോപാലൻ ചെങ്ങന്നൂരിന് ഉപഹാരം കൈമാറുന്നു
റിയാദ്: നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി അംഗം ഗോപാലൻ ചെങ്ങന്നൂരിന് യാത്രയയപ്പ് നൽകി. ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിലായിരുന്നു കേളി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.
ചെങ്ങന്നൂർ സ്വദേശിയായ ഗോപാലൻ കഴിഞ്ഞ 33 വർഷമായി സൗദി അറേബ്യയിലെ അൽഖർജിൽ ഫയർ ആൻഡ് സേഫ്റ്റി സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.
16-ാം വയസിൽ ഗുജറാത്തിൽ ജോലിക്കായി എത്തിയ ഗോപാലൻ, പിന്നീട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പത്തുവർഷത്തോളം ജോലി ചെയ്തു. തുടർന്ന് 1993ൽ സൗദി അറേബ്യയിലെത്തി.
അൽഖർജിലെ 33 വർഷത്തെ പ്രവാസജീവിതത്തിനിടെ ജോലിക്കപ്പുറം സാമൂഹിക-സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഗോപാലന് വിപുലമായ സൗഹൃദവലയം കെട്ടിപ്പടുക്കാനും കഴിഞ്ഞു.
അൽഖർജിലെ റൗദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുനിൽകുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ജോസഫ് ഷാജി, കേളി ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാഖ്, രജീഷ് പിണറായി, വൈസ് പ്രസിഡന്റുമാരായ റഫീഖ് ചാലിയം, രാമകൃഷ്ണൻ ബത്ത, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുജിത്ത്, ലിപിൻ പശുപതി, ഡബ്ല്യുഎംഎഫ് പ്രതിനിധി രതീഷ്, കെഎംസിസി പ്രതിനിധി ഷബീബ്, ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ജീവകാരുണ്യ വിഭാഗം പ്രതിനിധി നാസർ പൊന്നാനി, രക്ഷാധികാരി സമിതി അംഗങ്ങളായ സജീന്ദ്രബാബു, റഹീം ശൂരനാട്, മണികണ്ഠകുമാർ, അബ്ദുൾ കലാം, രമേശ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ജ്യോതിലാൽ ശൂരനാട്, അജീഷ്, കിഷോർ, റസാഖ്, നൗഷാദലി, നൗഫൽ എന്നിവർ ആശംസകൾ നേർന്നു.
ഏരിയ രക്ഷാധികാരി സമിതിയുടെ ഉപഹാരം ആക്ടിംഗ് സെക്രട്ടറി സുബ്രഹ്മണ്യൻ ഗോപാലൻ ചെങ്ങന്നൂരിന് കൈമാറി. കേളി ഏരിയ സെക്രട്ടറി ഷബി അബ്ദുൾസലാം സ്വാഗതം പറഞ്ഞു.
മറുപടി പ്രസംഗത്തിൽ ഗോപാലൻ പ്രവാസജീവിതത്തിലെ അനുഭവങ്ങളോടൊപ്പം യാത്രയയപ്പ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.
Tags : GopalanChengannur Keli Farewell SaudiArabia NRINews