മാർക്ക്വെയ്ൻ മുള്ളിൻ
വാഷിംഗ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയെങ്കിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുമെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ വ്യക്തമാക്കി. "നാടുകടത്തൽ തുടരും" എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
തെരഞ്ഞെടുപ്പിൽ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയിരുന്നു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ICE) ഫണ്ട് തടയുന്നതിനും അധികാരം പരിമിതപ്പെടുത്തുന്നതിനും ഡെമോക്രാറ്റുകൾ നീക്കം നടത്തുമ്പോഴും, വൈറ്റ് ഹൗസ് ഇതിനെ വീറ്റോ അധികാരം ഉപയോഗിച്ച് ചെറുക്കാനാണ് സാധ്യത.
രണ്ടാം ട്രംപ് ഭരണകൂടത്തിന് കീഴിൽ ഇതുവരെ 6,05,000-ത്തിലധികം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായും, 19 ലക്ഷത്തോളം പേർ സ്വയം രാജ്യം വിട്ടതായും വൈറ്റ് ഹൗസ് അറിയിച്ചു.
Tags : illegal immigrants Deepika DeepikaNewspaper BreakingNews tates that the deportation of illegal immigrants will continue.