x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷിക്കാ​ഗോ മേ​യ​ർ തെര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്നു; ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ണെ നേ​രി​ടാ​ൻ 15 പേ​ർ

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 10, 2026 06:32 AM IST | Updated: November 10, 2026 12:17 PM IST

പ്രതീകാത്മക ചിത്രം

ഷിക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ഷി​ക്കാ​ഗോ​യു​ടെ അ​ടു​ത്ത മേ​യ​റെ തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു. 2027 ഫെ​ബ്രു​വ​രി 23-ന് ​ന​ട​ക്കു​ന്ന മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി നി​ല​വി​ലെ മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ൺ ഉ​ൾ​പ്പെ​ടെ 16 പേ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചു.

ജോ​ൺ​സ​ണെ​തി​രെ 15 പേ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഷിക്കാ​ഗോ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നാ​യി ഇ​ത്ത​വ​ണ​ത്തെ മ​ത്സ​രം മാ​റു​ക​യാ​ണ്. ഒ​ക്ടോ​ബ​ർ 26-നാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​ത്.

ഇ​ല്ലി​നോ​യി സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് അ​ല​ക്സി ജി​യാ​നൂ​ലി​യാ​സ്, ഇ​ല്ലി​നോ​യി കം​പ്ട്രോ​ള​ർ സൂ​സാ​ന മെ​ൻ​ഡോ​സ, അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ് അം​ഗം മൈ​ക്ക് ക്വി​ഗ്ലി, കു​ക്ക് കൗ​ണ്ടി ട്ര​ഷ​റ​ർ മ​രി​യ പാ​പ്പാ​സ്, വ്യ​വ​സാ​യി വി​ല്ലി വി​ൽ​സ​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

നി​ല​വി​ലെ മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ൺ ര​ണ്ടാം ത​വ​ണ​യും വി​ജ​യി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. 2023-ൽ ​മേ​യ​റാ​യി അ​ധി​കാ​ര​മേ​റ്റ ജോ​ൺ​സ​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് പൊ​തു​സു​ര​ക്ഷ, ന​ഗ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, നി​കു​തി​ന​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സം, കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

തൊ​ഴി​ലാ​ളി​വ​ർ​ഗ​ത്തി​ന്‍റെ താത്​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യെ​ന്ന നി​ല​പാ​ടാ​ണ് ജോ​ൺ​സ​ൺ ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്. ഇ​ല്ലി​നോ​യി സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് അ​ല​ക്സി ജി​യാ​നൂ​ലി​യാ​സ് ശ​ക്ത​നാ​യ എ​തി​രാ​ളി​ക​ളി​ലൊ​രാ​ളാ​ണ്.

സം​സ്ഥാ​ന​ത​ല രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മു​ള്ള ജി​യാ​നൂ​ലി​യാ​സ് ന​ഗ​ര​ത്തി​ന്‍റെ ഭ​ര​ണ​കാ​ര്യ​ക്ഷ​മ​ത​യും സാ​മ്പ​ത്തി​ക വി​ക​സ​ന​വും പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​ക്കി​യാ​ണ് തെര​ഞ്ഞെ​ടു​പ്പി​നെ സ​മീ​പി​ക്കു​ന്ന​ത്.

ഇ​ല്ലി​നോ​യി കം​പ്ട്രോ​ള​ർ സൂ​സാ​ന മെ​ൻ​ഡോ​സ​യും മേ​യ​ർ സ്ഥാ​ന​ത്തേ​ക്കു​ള്ള ശ്ര​ദ്ധേ​യ​മാ​യ സ്ഥാ​നാ​ർ​ഥി​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മു​ള്ള മെ​ൻ​ഡോ​സ, ന​ഗ​ര​ത്തി​ന്‍റെ ധ​ന​കാ​ര്യ ന​ട​ത്തി​പ്പി​ലും പൊ​തു​സേ​വ​ന​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ മൈ​ക്ക് ക്വി​ഗ്ലി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​വും തെര​ഞ്ഞെ​ടു​പ്പി​ന് ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ക്കു​ന്നു. കു​ക്ക് കൗ​ണ്ടി ട്ര​ഷ​റ​ർ മ​രി​യ പാ​പ്പാ​സും വ്യ​വ​സാ​യി വി​ല്ലി വി​ൽ​സ​ണും ന​ഗ​ര​രാ​ഷ്ട്രീ​യ​ത്തി​ൽ പ​രി​ചി​ത​രാ​യ മ​റ്റു പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്.

എ​ന്നാ​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച 16 പേ​രും അ​ന്തി​മ ബാ​ല​റ്റി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടി​ല്ല. മ​ത്സ​രി​ക്കാ​ൻ കു​റ​ഞ്ഞ​ത് 12,500 സാ​ധു​വാ​യ വോ​ട്ട​ർ​മാ​രു​ടെ ഒ​പ്പു​ക​ൾ ആ​വ​ശ്യ​മാ​ണ്.

സ്ഥാ​നാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച ഒ​പ്പു​ക​ളു​ടെ സാ​ധു​ത ചോ​ദ്യം​ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഡി​സം​ബ​ർ 17-ന​കം അ​ന്തി​മ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​രു​ടെ സ​മ​യ​ക്ര​മം.

ഷി​ക്കാ​ഗോ​യി​ലെ മേ​യ​ർ തെര​ഞ്ഞെ​ടു​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി ക​ക്ഷി​ര​ഹി​ത തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രി​നൊ​പ്പം ഡെ​മോ​ക്രാ​റ്റി​ക് അ​ല്ലെ​ങ്കി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ൾ ബാ​ല​റ്റി​ൽ ഉ​ണ്ടാ​കി​ല്ല.

ഫെ​ബ്രു​വ​രി 23-ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​തെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക്ക് 50 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ട് ല​ഭി​ച്ചാ​ൽ നേ​രി​ട്ട് വി​ജ​യി​ക്കാം. ആ​ർ​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​പ​ക്ഷം ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് നേ​ടി​യ ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ ഏ​പ്രി​ൽ ആറിന് ​ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റു​മു​ട്ടും.

 

 

Tags : hicago mayoral election Deepika DeepikaNewspaper BreakingNews Stage set for Chicago mayoral election

Recent News

Corehub Up