x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് ഇ​ട​ക്കാ​ല തെര​ഞ്ഞെ​ടു​പ്പി​ന് മൂ​ന്ന് ദി​വ​സം; ഷി​ക്കാ​ഗോ​യി​ൽ പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 4, 2026 04:49 AM IST | Updated: November 4, 2026 12:36 PM IST

പ്രതീകാത്മക ചിത്രം

ഷിക്കാ​ഗോ: യുഎസ് ഇ​ട​ക്കാ​ല തെര​ഞ്ഞെ​ടു​പ്പി​ന് മൂ​ന്ന് ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ ഷിക്കാ​ഗോ​യി​ലും ഇ​ല്ലി​നോ​യി സം​സ്ഥാ​ന​ത്തു​ട​നീ​ള​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്.  ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല്ലി​നോ​യി ഗ​വ​ർ​ണ​ർ, യു​എ​സ് സെ​ന​റ്റ്, ജ​ന​പ്ര​തി​നി​ധി​സ​ഭ, സം​സ്ഥാ​ന നി​യ​മ​സ​ഭ, ഷിക്കാ​ഗോ സ്കൂ​ൾ ബോ​ർ​ഡ് എ​ന്നി​വ​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​ക​ളെ വോ​ട്ട​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഷിക്കാ​ഗോ​യി​ൽ മു​ൻ​കൂ​ർ വോ​ട്ടിംഗിൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 2022-ലെ ​ഇ​ട​ക്കാ​ല തെര​ഞ്ഞെ​ടു​പ്പു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഈ ​വ​ർ​ഷ​ത്തെ മു​ൻ​കൂ​ർ വോ​ട്ടിംഗ് 11 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ർ​ന്ന​താ​യി ഷി​ക്കാ​ഗോ തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യു​വാ​ക്ക​ളു​ടെ​യും ആ​ദ്യ​മാ​യി വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​വും ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​ല്ലി​നോ​യി ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് നി​ല​വി​ലെ ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​ർ ജെ.​ബി. പ്രി​റ്റ്സ്ക​റും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യും മു​ൻ സം​സ്ഥാ​ന സെ​ന​റ്റ​റു​മാ​യ ഡാ​ര​ൻ ബെ​യ്ലി​യും വീ​ണ്ടും ഏ​റ്റു​മു​ട്ടു​ന്നു. ജീ​വി​ത​ച്ചെ​ല​വ്, നി​കു​തി, സാ​മ്പ​ത്തി​ക വി​ക​സ​നം, പൊ​തു​സു​ര​ക്ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ൾ. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ കോ​ളി​ൻ കോ​ർ​ബ​റ്റും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

വി​ര​മി​ക്കു​ന്ന മു​തി​ർ​ന്ന ഡെ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ ഡി​ക്ക് ഡ​ർ​ബി​ന്റെ പി​ൻ​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള മ​ത്സ​ര​വും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ണ്. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യും നി​ല​വി​ലെ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റു​മാ​യ ജൂ​ലി​യാ​ന സ്ട്രാ​റ്റ​ണും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ൺ ട്രേ​സി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വി​റ്റ്ഫീ​ൽ​ഡ് ഹാ​രി​ങ്ട​ൺ ജൂ​നി​യ​റും രം​ഗ​ത്തു​ണ്ട്.

ഷി​ക്കാ​ഗോ പ​ബ്ലി​ക് സ്കൂ​ൾ സം​വി​ധാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 20 സ്കൂ​ൾ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ​യും ബോ​ർ​ഡ് പ്ര​സി​ഡ​ന്റി​നെ​യും വോ​ട്ട​ർ​മാ​ർ നേ​രി​ട്ട് തി​ര​ഞ്ഞെ​ടു​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ണ്ട്. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ളും സ്കൂ​ളു​ക​ളു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും പ്ര​ധാ​ന ച​ർ​ച്ച​ക​ളാ​ണ്.

തെര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന വാ​രാ​ന്ത്യ​മാ​യ ഒ​ക്ടോ​ബ​ർ 31 ശ​നി​യാ​ഴ്ച ഷി​ക്കാ​ഗോ​യു​ടെ വെ​സ്റ്റ് സൈ​ഡി​ലെ സ്റ്റോ​ൺ ടെം​പി​ൾ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ വോ​ട്ട​ർ​മാ​രെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഗ​വ​ർ​ണ​ർ പ്രി​റ്റ്സ്ക​ർ, ജൂ​ലി​യാ​ന സ്ട്രാ​റ്റ​ൺ, കു​ക്ക് കൗ​ണ്ടി ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് ടോ​ണി പ്രെ​ക്‌​വി​ങ്കി, കോ​ൺ​ഗ്ര​സ് അം​ഗം ഡാ​നി ഡേ​വി​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ നി​യ​ന്ത്ര​ണം നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ ഇ​ല്ലി​നോ​യി​യി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മു​ണ്ട്. ജീ​വി​ത​ച്ചെ​ല​വി​ലെ വ​ർ​ധ​ന, കു​ടി​യേ​റ്റ ന​യ​ങ്ങ​ൾ, ആ​രോ​ഗ്യ​പ​രി​ര​ക്ഷ, വി​ദ്യാ​ഭ്യാ​സം, സാ​മ്പ​ത്തി​ക സ്ഥി​തി എ​ന്നി​വ വോ​ട്ട​ർ​മാ​രു​ടെ തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​ന്ന പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​ണ്.

ഷി​ക്കാ​ഗോ​യി​ലെ 50 വാ​ർ​ഡു​ക​ളി​ലും മു​ൻ​കൂ​ർ വോട്ടിംഗ് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ന​വം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ണ് പോ​ളിംഗ്. മു​ൻ​കൂ​ർ വോട്ടിംഗ് സൗ​ക​ര്യ​ങ്ങ​ളും അ​ന്നേ​ദി​വ​സം വ​രെ നേ​രി​ട്ട് വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മു​ൻ​കൂ​ർ വോ​ട്ടിംഗിലെ വ​ർ​ധ​ന തെ​ര​ഞ്ഞെ​ടു​പ്പി​നോ​ടു​ള്ള ശ​ക്ത​മാ​യ താ​ൽ​പ​ര്യ​ത്തിന്‍റെ സൂ​ച​ന​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ന്തി​മ വോട്ടിംഗ് ശ​ത​മാ​നം എ​ത്ര​യാ​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​നു​ശേ​ഷ​മേ വ്യ​ക്ത​മാ​കൂ. അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും വോ​ട്ട​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്ത​വും വ​രാ​നി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​കും.

Tags : US midterm election Deepika DeepikaNewspaper BreakingNews NewsUpdate campaigning in Chicago enters its final phase

Recent News

Corehub Up