x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഉ​ല്പ​ത്തി​യു​ടെ പു​ന​ർ​ജ​നി' ഫി​ല​ഡ​ൽ​ഫി​യ​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു

ജോർജ് നടവയൽ
Published: November 10, 2026 07:42 AM IST | Updated: November 10, 2026 07:42 AM IST

ഉ​ല്പ​ത്തി​യു​ടെ പു​ന​ർ​ജ​നി

ഫി​ല​ഡ​ൽ​ഫി​യ: പ്ര​ഗ​ത്ഭ സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നും മ​ല​യാ​ള സാ​ഹി​ത്യ പ​ണ്ഡി​ത​നും ഗാ​ന​ര​ച​യി​താ​വു​മാ​യ പ്രൊ​ഫ. കോ​ശി ത​ല​യ്ക്ക​ലി​ന്‍റെ സ​ർ​ഗ വി​സ്മ​യ നോ​വ​ൽ 'ഉ​ല്പ​ത്തി​യു​ടെ പു​ന​ർ​ജ​നി', ഫി​ല​ഡ​ൽ​ഫി​യ​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

കോ​ശി ത​ല​യ്ക്ക​ലി​ന്‍റെ, സ്വ​ത​സി​ദ്ധ​വും ത​പ​സ്സു​നു​ഷ്ഠാ​ന പൂ​ർ​ണ​വു​മാ​യ സ​ർ​ഗ വേ​ദ​ന​യു​ടെ, എ​ണ്ണ​വ​റ്റു​ന്ന ദീ​പ യാ​മ​ങ്ങ​ളി​ലെ, ഉ​ൾ​പ്പി​ട​ച്ചി​ലി​ലൂ​ടെ​യും​മി​ഴി​നീ​ർ പെ​യ്ത്തി​ലൂ​ടെ​യും, വി​രി​ഞ്ഞു പൊ​ന്തി​യ, ഉ​ഷ​കാ​ല പ്ര​ഭ​യാ​യി, 'ഉ​ല്പ​ത്തി​യു​ടെ ​പു​ന​ർ​ജ​നി' എ​ന്ന നോ​വ​ൽ, വ​ഴ്ത്ത​പ്പെ​ടും എ​ന്നാ​ണ്പു ​സ്ത​ക പ്ര​കാ​ശ​ന സ​മ്മേ​ള​നം പ്ര​വാ​ച​ക ശ​ബ്ദ​മാ​യി​പ്ര​തി​ധ്വ​നി​ച്ച​ത്.

ക​വി​ത​തു​ളു​മ്പു​ന്ന ഭാ​ഷ തി​ര​ത​ല്ലു​ന്ന​തും, നാ​ട​കീ​യ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ തി​ള​ങ്ങി മി​ന്നു​ന്ന​തു​മാ​യ, ആ​ധു​നി​ക മാ​സ്റ്റ​ർ പീ​സാ​ണ്, കോ​ശി ത​ല​യ്ക്ക​ലി​ൻ്റെ " ഉ​ല്പ​ത്തി​യു​ടെ പു​ന​ർ​ജ​നി"​എ​ന്നാ​ണ്, നോ​വ​ൽ​വാ​യി​ച്ച സാ​ഹി​ത്യ​കു​തു​കി​ക​ൾ, മു​ക്ത​ക​ണ്ഠം​പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ഭാ​ഷ​യോ, അ​തീ​വ കാ​വ്യ സു​ന്ദ​രം. ഈ ​ഒ​രൊ​റ്റ​കൃ​തി​യി​ലൂ​ടെ, പ്രൊ​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ലി​ൻ്റെ ര​ച​നാ സൗ​കു​മാ​ര്യം, അ​മേ​രി​ക്ക​യി​ൽ ജീ​വി​ക്കു​ന്ന മ​ല​യാ​ളി​യു​ടെ, ഏ​റ്റം സു​ന്ദ​ര​മാ​യ കൃ​തി ഏ​തെ​ന്ന ചോ​ദ്യ​ത്തി​ന്, ഉ​ത്ത​രം കു​റി​ക്കു​ന്നു​ണ്ട്.​ഫി​ല​ഡ​ൽ​ഫി​യ ഇ​മ്മാ​നു​വ​ൽ സി.​എ​സ്.​ഐ​ച​ർ​ച്ച് വി​കാ​രി റ​വ. സ​ന്ദീ​പ് ജേ​ക്ക​ബി​ന്‍റെ ​പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ, ചേ​സ്ജോ​ൺ കോ​ശി സ്വാ​ഗ​ത​വും സി.​എ​സ്.​ഐ ക്രൈ​സ്റ്റ്ച​ർ​ച്ച് വി​കാ​രി റ​വ. ലി​ജോ ജോ​ർ​ജ്അ​ധ്യ​ക്ഷ പ്ര​സം​ഗ​വും ന​ട​ത്തി.

സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും​പു​സ്ത​ക പ്രേ​മി​യു​മാ​യ ഫാ​. എം. ​കെ​കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.​ജോ​ർ​ജ് ന​ട​വ​യ​ൽ വി​ഷ​യാ​വ​ത​ര​ണ​വും ആ​മു​ഖ സ​ന്ദേ​ശ​വും ന​ൽ​കു​ന്ന'​വി​ജ്ഞ​പ്തി പ്ര​ഭാ​ഷ​ണം' നി​ർ​വ്വ​ഹി​ച്ചു. പ്ര​ശ​സ്ത​സാ​ഹി​ത്യ​കാ​ര​നും അ​റ്റേ​ണി​യു​മാ​യ​മു​ര​ളി ജെ. ​നാ​യ​ർ 'ഉ​ല്പ​ത്തി​യു​ടെ​പു​ന​ർ​ജ​നി' നോ​വ​ലി​നെ പ​രി​ച​യ​പ്പെ​ടു​ത്തി പ്ര​ഭാ​ഷ​ണം അ​വ​ത​രി​പ്പി​ച്ചു.​

സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് വി​കാ​രി റ​വ. ജോ​യ​ൽ ചാ​ക്കോ​യും​പ്ര​ശ​സ്ത വാ​ഗ്മി പ്രൊ​ഫ​സ​ർ സാം ​പ​നം​കു​ന്നേ​ലും അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ ണം ​ചെ​യ്തു, മു​ൻ ഫോ​മാ പ്ര​സി​ഡ​ൻ്റും സോ​ഷ്യ​ൽ ലീ​ഡ​റു​മാ​യ​ജോ​ർ​ജ്ജ്മാ​ത്യു,പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ അ​ശോ​ക​ൻ വേ​ങ്ങ​ശ്ശേ​രി, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ഫാ. ​ഫി​ലി​പ്പ് മോ​ഡ​യി​ൽ, "മു​ന്നാം ഊ​ഴം" നോ​വ​ൽ ര​ച​ന​യി​ലൂ​ടെ പു​ക​ള​റി​ഞ്ഞ നോ​വ​ലി​സ്റ്റ്ഷീ​ല എം.​പി, എ​ന്നി​വ​ർ​ഒ​രു​മി​ച്ച് പു​സ്ത​ക പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

ഡോ. ​ബെ​റ്റി എ​ൽ​സാ​ജേ​ക്ക​ബ്, ജോ​ർ​ജ്ജ് മാ​ത്യു, അ​ശോ​ക​ൻ വേ​ങ്ങ​ശ്ശേ​രി, ഫാ.​ഫി​ലി​പ്പ് മോ​ഡ​യി​ൽ, ഷീ​ല എം.​പി, സു​മോ​ദ് നെ​ല്ലി​ക്കാ​ലാ, ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ, കോ​ശി വ​ർ​ഗീ​സ്,വ​ർ​ഗീ​സ് കൊ​ച്ചു​മ​ടം എ​ന്നി​വ​ർ ആ​ശം​സ​ക​ളും​പു​സ്ത​ക അ​വ​ലോ​ക​ന​ങ്ങ​ളും പ​ങ്കു​വ​ച്ചു.

റെ​യ്സ് കോ​ശി മാ​സ്റ്റ​ർ ഓ​ഫ്സെ​റി​മ​ണി​യാ​യി സ​മ്മേ​ള​നം ക്ര​മീ​ക​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ​യും ദേ​വാ​ല​യ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ​രും സാ​ഹി​ത്യാ​ഭി​ലാ​ഷി​ക​ളും പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ലി​ൻ സാ​മു​വ​ൽ ന​ന്ദി​യും റ​വ. ലി​ജോ ജോ​ർ​ജ്ആ​ശീ​ർ​വാ​ദ പ്രാ​ർ​ത്ഥ​ന​യും നി​ർ​വ്വ​ഹി​ച്ച​തോ​ടെ പ്ര​കാ​ശ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു.

പ്ര​ശ​സ്ത പ്ര​സാ​ധ​ക​രാ​യ പ​രി​ധി പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ് പു​സ്ത​കം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ബൈ​ബി​ളി​ലെ ഉ​ല്പ​ത്തി പു​സ്ത​ക​ത്തി​ന്റെ ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പ​ശ്ചാ​ത്ത​ല​ത്തെ ആ​സ്പ​ദ​മാ​ക്കി ത​യാ​റാ​ക്കി​യി​ട്ടു​ള്ള വേ​റി​ട്ട പു​ന​ർ​വാ​യ​ന​യാ​ണ് 'ഉ​ല്പ​ത്തി​യു​ടെ പു​ന​ർ​ജ​നി' എ​ന്ന നോ​വ​ൽ. പു​രാ​ത​ന​പാ​ര​മ്പ​ര്യ​ങ്ങ​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും സ​ർ​ഗ്ഗാ​ത്മ​ക​മാ​യി സ​മീ​പി​ക്കു​ന്ന ഇ​തി​ലെ ചി​ല ആ​ഖ്യാ​ന​ങ്ങ​ൾ വാ​യ​ന​ക്കാ​രി​ൽ​പു​തി​യ ചി​ന്ത​ക​ൾ​ക്കും സം​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​തെ​ളി​ച്ചേ​ക്കാം എ​ന്ന് ഗ്ര​ന്ഥ​ക​ർ​ത്താ​വ് ആ​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.​

മാ​വേ​ലി​ക്ക​ര ബി​ഷ​പ്പ് മൂ​ർ കോ​ളേ​ജ് ഉ​ൾ​പ്പെ​ടെ​പ്ര​ശ​സ്ത ക​ലാ​ല​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച പ്രൊ​ഫ. കോ​ശി ത​ല​യ്ക്ക​ൽ ഫൊ​ക്കാ​ന(FOKANA) ഗു​രു അ​വാ​ർ​ഡ്, ലാ​ന (LANA) ലു​മി​ന​റി അ​വാ​ർ​ഡ്, എം.​ഇ. ചെ​റി​യാ​ൻ​അ​വാ​ർ​ഡ് ട്രൈ​സ്റ്റേ​റ്റ് " സി​സ്റ്റ​ർ മേ​രി ബ​നീ​ഞ്ഞാ അ​വാ​ർ​ഡ്"​തു​ട​ങ്ങി​യ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര-​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.

പ്ര​ശ​സ്ത വാ​ഗ്മി​യും ക​വി​യും നി​രൂ​പ​ക​നും ക​ഥാ​കാ​ര​നും ഗാ​ന ര​ച​യി​താ​വു​മാ​യ പ്രൊ​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ൽ, പ്ര​ഥ​മ​മാ​യും, ത​നി കാ​വ്യ യോ​ഗി​യാ​ണ്.​പ്രൊ​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ൽ മാ​വേ​ലി​ക്ക​ര​ബി​ഷ​പ്പ് മൂ​ർ കോ​ള​ജി​ൽ മൂ​ന്ന്പ​തി​റ്റാ​ണ്ട് മ​ല​യാ​ളം വി​ഭാ​ഗം ത​ല​വ​ൻ ആ​യി​രു​ന്നു. നി​രൂ​പ​ക​ൻ,പ​രി​ഭാ​ഷ​ക​ൻ, ക​വി, പ്ര​ഭാ​ഷ​ക​ൻ എ​ന്നീ​നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​ണ്. പ്ര​ശ​സ്ത​ങ്ങ​ളാ​യ ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ് പ്രൊ​ഫ​സ​ർ കോ​ശി​ത​ല​ക്ക​ൽ. “കാ​ലാ​ന്ത​രം”​എ​ന്ന ക​വി​താ​സ​മാ​ഹാ​രം പ്ര​സി​ദ്ധ​മാ​ണ്. കേ​ര​ള​ത്തി​ൽ​കോ​ൺ​ഗ്ര​സി​നെ​യും തു​ട​ർ​ന്ന് ജ​ന​താ പാ​ർ​ട്ടി​യു​ടെ​യും തീ​പ്പൊ​രി​പ്പ്ര​സം​ഗ​നേ​താ​വു​മാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ഉ​പേ​ക്ഷി​ച്ച് മി​സ്റ്റി​ക് കാ​വ്യ സ​ര​ണി​യി​ൽ ജീ​വി​ത ശ്ര​ദ്ധ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു."​പ​ള്ളി", ബ​ഡ​വാ​ഗ്നി" എ​ന്നീ നോ​വ​ലു​ക​ളും, "വെ​ളി​ച്ചം ഉ​റ​ങ്ങു​ന്ന പാ​ത​ക​ൾ" എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​വൂം, "ഡി​ങ് ഡോ​ങ്" , "മൈ​ന​യും മാ​ലാ​ഖ​യും" എ​ന്നീ ബാ​ല സാ​ഹി​ത്യ ര​ച​ന​ക​ളും, " ആ​ത്മ സം​കീ​ർ​ത്ത​നം"​എ​ന്ന ഗാ​ന സ​മാ​ഹാ​ര​വും, ആ​ത്മീ​യ ബി​ന്ദു​ക്ക​ൾ, പ​ഞ്ച​വ​ർ​ണ്ണ ക​ഥ​ക​ൾ, കു​രി​ശി​ലെ മൊ​ഴി​ക​ൾ എ​ന്ന ട്രി​ല​ജി- ര​ച​നാ​ത്ര​യ​വും പ്രൊ​ഫ. കോ​ശി ത​ല​ക്ക​ലി​ൻ്റെ സാ​ഹി​ത്യ കൃ​തി​ക​ളാ​ണ്."​കു​രി​ശി​ലെ മൊ​ഴി​ക​ൾ" എ​ന്ന കൃ​തി, ര​ച​ന​യു​ടെ വ​ര പ്ര​സാ​ദം കൊ​ണ്ട്, ശ്ര​ദ്ധേ​യ​മാ യ​മാ​ണ്. ഉ​ദാ​ര സൗ​ന്ദ​ര്യ പ്ര​തീ​ക​മാ​യ ദൈ​വ​പു​ത്ര​ൻ്റെ നി​ണ​ച്ചാ​ലി​നൊ​പ്പം, ഉ​രു​കി​യൊ​ഴു​കി​യ സ​പ്ത​മ​ന്ത്ര​മാ​ണ് ഈ ​പു​സ്ത​ക​ത്തി​ലു​ള്ള​ത്.

 ഹൃ​ദ​യ​ത്തി​ൻ്റെ ആ​ർ​ദ്ര ത​ല​ങ്ങ​ളി​ലൂ​ടെ, ചി​ന്താ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്ക് ആ​ഴ്ന്നി​റ​ങ്ങു​ന്ന ക​ഥ​ക​ളു​ടെ ക​ർ​മ വ്യാ​പാ​രം" എ​ന്ന​താ​ണ് ഈ ​കൃ​തി​യു​ടെ അ​ന​ന്യ​ത.​അ​മേ​രി​ക്ക​യി​ലെ റേ​ഡി​യോ നെ​റ്റ്‌​വ​ർ​ക്ക് ഫാ​മി​ലി റേ​ഡി​യോ​യി​ൽ മ​ല​യാ​ളി വി​ഭാ​ഗ​ത്തി​ന് ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്നു പ്രൊ​ഫ. കോ​ശി ത​ല​ക്ക​ൽ."​ലാ ന"​യു​ടെ 2018 ലെ ​മി​ക​ച്ച സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​ര​ജേ​താ​വാ​ണ് പ്രൊ​ഫ. കോ​ശി ത​ല​ക്ക​ൽ. നാ​ട​കാ​ഭി​ന​യ രം​ഗ​ത്തും കോ​ശി​ത​ല​ക്ക​ൽ മു​ദ്ര ചാ​ർ​ത്തി​യി​ട്ടു​ണ്. ഏ​റ്റ​വും ന​ല്ല ഗാ​ന​ര​ച​ന​യ്ക്കു​ള്ള പ്ര​ഥ​മ​എം പി ​ചെ​റി​യാ​ൻ അ​വാ​ർ​ഡ്, ക്രൈ​സ്ത​വ​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്, ഫൊ​ക്കാ​നാ സാ​ഹി​ത്യ അ​വാ​ഡ്, എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ​ആ​ദ​ര​വാ​യി ല​ഭി​ച്ച അ​ന​വ​ധി പു​ര​സ്കാ​ര​ങ്ങ​ളി​ൽ പ്ര​ഥ​മ​മാ​ണ്.

കു​ന്നം ഗ​വ​ൺ​മെ​ൻ​റ് ഹൈ​സ്കൂ​ളി​ലും, തി​രു​വ​ല്ല​മാ​ർ​ത്തോ​മാ കോ​ളേ​ജി​ലും ച​ങ്ങ​നാ​ശ്ശേ​രി എ​സ് ബി ​കോ​ള​ജി​ലും​പ്രൊ​ഫ. കോ​ശി ത​ല​ക്ക​ൽ പ​ഠി​ച്ചു. സ​ഹ​ധ​ർ​മ്മി​ണി:​പ​രേ​ത​യാ​യ കു​ഞ്ഞു മോ​ൾ . പി​താ​വ്: പ​ടി​ഞ്ഞാ​റേ ത​ല​യ്ക്ക​ൽ ജോ​ൺ, മാ​താ​വ്: മ​റി​യാ​മ്മ.​ചെ​യ്സ്, റെ​യ്സ് എ​ന്നി​വ​ർ മ​ക്ക​ൾ. ര​ഞ്ജി​നി, മാ​യ എ​ന്നി​വ​ർ മ​രു​മ​ക്ക​ൾ.​ഹാ​ന, സോ​യ, കൊ​ഷോ, കോ​ശി എ​ന്നി​വ​ർ ചെ​റു​മ​ക്ക​ൾ.

Tags : Ulpathiyude Punarjani Deepika DeepikaNewspaper BreakingNews released in Philadelphia

Recent News

Corehub Up