പാസ്റ്റർ അനീഷ് കാവാലത്തെ സ്വീകരിക്കുന്നു
കുവൈറ്റ് സിറ്റി: വെെഎംസിഎ കുവൈറ്റ് സംഘടിപ്പിക്കുന്ന 2026ലെ എക്യുമെനിക്കൽ കൺവൻഷനിൽ മുഖ്യ വചനസന്ദേശം നൽകുന്നതിനായി പാസ്റ്റർ അനീഷ് കാവാലം കുവൈറ്റിലെത്തി.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ചാണ് കൺവൻഷൻ നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 6.30ന് യോഗം ആരംഭിക്കും. മൂന്നു ദിവസങ്ങളിലും പാസ്റ്റർ അനീഷ് കാവാലം മുഖ്യ വചനസന്ദേശം നൽകും.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ വെെഎംസിഎ കുവൈറ്റ് പ്രസിഡന്റ് മാത്യൂസ് മാമ്മൻ, ജനറൽ സെക്രട്ടറി മനോജ് പരിവണം, ജനറൽ കൺവീനർ ഡോ. സണ്ണി ആൻഡ്രൂസ്, കൺവൻഷൻ കോഓർഡിനേറ്റർ കെ.എം. ജോർജ്, കമ്മിറ്റി അംഗങ്ങളായ ജോമി തോമസ്, ജോയൽ മാത്യു മാമ്മൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Tags : PastorAneeshKavalam YMCAKuwait EcumenicalConvention Kuwait NRINews