x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ശ്വി​​ൻ പു​​തി​​യ റോ​​ളി​​ൽ


Published: March 29, 2026 01:16 AM IST | Updated: March 29, 2026 01:16 AM IST

ചെ​​ന്നൈ: ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ​​യും രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ​​യും മു​​ൻ താ​​രം ര​​വി​​ച​​ന്ദ്ര​​ൻ അ​​ശ്വി​​ൻ ഐ​​പി​​എ​​ല്ലി​​ൽ പു​​തി​​യ റോ​​ളി​​ൽ തി​​രി​​ച്ചെ​​ത്തു​​ന്നു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ലീ​​ഗി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച താ​​രം ഐ​​പി​​എ​​ൽ 2026 സീ​​സ​​ണി​​ൽ ക​​മ​​ന്‍റേ​​റ്റ​​റാ​​യാ​​ണ് റീ ​​എ​​ൻ​​ട്രി.

ഐ​​പി​​എ​​ൽ ബ്രോ​​ഡ്കാ​​സ്റ്റ​​ർ​​മാ​​ർ പു​​റ​​ത്തു​​വി​​ട്ട ക​​മ​​ന്‍റേ​​റ്റ​​​​ർ​​മാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ഹി​​ന്ദി വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് അ​​ശ്വി​​ൻ ഉ​​ൾ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. സു​​നി​​ൽ ഗ​​വാ​​സ്ക​​ർ, സു​​രേ​​ഷ് റെ​​യ്ന, ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ് എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മാ​​ണ് അ​​ശ്വി​​ന്‍ ഇനി​​യു​​ണ്ടാ​​കു​​ക.

2025 ഓ​​ഗ​​സ്റ്റ് 27നാ​​ണ് അ​​ശ്വി​​ൻ ഐ​​പി​​എ​​ല്ലി​​ൽ നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് നേ​​ടി​​യ അ​​ഞ്ചാ​​മ​​ത് താ​​ര​​മാ​​ണ്. സി​​എ​​സ്കെ ര​​ണ്ട് ​​ത​​വ​​ണ കി​​രീ​​ടം നേ​​ടി​​യ​​പ്പോ​​ഴും അ​​ശ്വി​​ൻ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്നു.

Tags : Ashwin new role IPL T20 Cricket

Recent News

Corehub Up