സാന്റിയാഗോ: എഫ്ഐഎച്ച് ജൂണിയർ വനിത ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ജയം. പ്ലേ ഓഫിൽ വെയ്ൽസിനെ 3-1നാണ് ഇന്ത്യൻ വനിതകൾ തകർത്തത്.
ഇന്ത്യക്കായി മത്സരത്തിന്റെ 14-ാം മിനിറ്റിൽ ഹിനാ ബനോയും 24-ാം മിനിറ്റിൽ സുനെലിറ്റ ടോപ്പോയും 31-ാം മിനിറ്റിൽ ഇഷികയും സ്കോർ ചെയ്തു. 52-ാം മിനിറ്റിൽ എലോസെ മോട്ട ആണ് വെയ്ൽസിനായി ആശ്വാസ ഗോൾ നേടിയത്.
മത്സരത്തിന്റെ തുടക്കത്തിൽതന്നെ ആക്രമിച്ചു കളിച്ച ഇന്ത്യ 30-ാം സെക്കന്‍ഡില്‍ കോർണർ നേടിയെടുത്തു. തുടർന്നുള്ള ആക്രമണശൈലിക്ക് തടയിടാൻ വെയ്ൽസിനായില്ല.ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഉറുഗ്വെയെ നേരിടും.
Tags : FIH Junior Women's Hockey India Wales