ദോഹ: റൈസിംഗ് ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനല്‍ ഇന്നു നടക്കും. ഇന്ത്യ എയും ബംഗ്ലാദേശ് എയും തമ്മിലാണ് ആദ്യ സെമി.
ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് ബംഗ്ലാദേശ് എ സെമിയിലെത്തിയത്. ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ എ. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഈ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എ പാക്കിസ്ഥാന് ഷഹീന്സിനോട് മാത്രമായിരുന്നു പരാജയപ്പെട്ടത്. ബംഗ്ലാദേശ് ശ്രീലങ്ക എയോടും തോല്‍വി സമ്മതിച്ചു.
രണ്ടാം സെമി ഫൈനല്‍ ശ്രീലങ്ക എയും പാക്കിസ്ഥാന് ഷഹീന്സും തമ്മിലാണ്. രാത്രി എട്ടിനാണ് ഈ പോരാട്ടം.
Tags : Rising Asia Cup Rising Asia Cup Cricket India Bengladesh