മഹാദേവന്‍റെ വെള്ളപ്പുതപ്പുകൾ
എ​ട്ടാം​വ​യ​സി​ൽ ത​ന്നെ​തേ​ടി​യെ​ത്തി​യ അ​പ്ര​തീ​ക്ഷി​ത നി​യോ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ അ​വ​നാ​കെ അ​ങ്ക​ലാ​പ്പാ​യി​രു​ന്നു. പ​ക്ഷേ, പ​തി​യെ​പ്പ​തി​യെ അ​തൊ​രു ദൈ​വ​നി​യോ​ഗ​മാ​യി അ​വ​ൻ ക​രു​തി. അ​നാ​ഥ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു അ​ത്. ആ​രും മു​ന്നി​ട്ടി​റ​ങ്ങാ​ത്ത ഒ​രു മേ​ഖ​ല​യി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച് രാ​ഷ്ട്ര​പ​തി​യി​ൽ​നി​ന്നു​വ​രെ പു​ര​സ്കാ​രം നേ​ടി. ഇ​ന്ന​വ​ൻ അ​നാ​ഥ​ന​ല്ല. ത​ന്‍റെ കു​ടും​ബ​ത്തെ​ക്കൂ​ടാ​തെ ഒ​രു ല​ക്ഷ​ത്തോ​ളം വ​രു​ന്ന പ​രേ​താ​ത്മാ​ക്ക​ളു​ടെ പ്രാ​ർ​ഥ​ന​യാ​ണ് അ​വ​ന്‍റെ ശ​ക്തി.

തെ​രു​വി​ല​ല​ഞ്ഞ ബാ​ല്യം

മൈ​സൂ​രുവിലെ ന​ഞ്ചം​കൂ​ടിനടുത്തുള്ള ദേ​വ​രാ​ജ് ഹൻ​സി​പ്പു​ര എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് 1962 സെ​പ്റ്റം​ബ​ർ 29ന് ​മ​ഹാ​ദേ​വ​ൻ ജ​നി​ച്ച​ത്. അ​ഞ്ചു വ​യ​സാ​യ​പ്പോ​ഴേ​ക്കും ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ ശ​കാ​രം സ​ഹി​ക്ക​വ​യ്യാ​തെ അ​മ്മ മു​ത്ത​ബ​സ​വ​മ്മ മ​ക​നെ​യുംകൊ​ണ്ട് ബാം​ഗ​ളൂ​രി​ലേ​ക്കു വ​ണ്ടി​ക​യ​റി. ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​മു​ള്ള ഒ​രു ചേ​രി​യി​ൽ അ​വ​ർ എ​ത്തി​പ്പെ​ട്ടു. അങ്ങനെ അ​വ​ൻ തെ​രു​വു​മ​ക്ക​ളു​ടെ കൂ​ട്ടു​കാ​ര​നാ​യി.

വീ​ട്ടു​വേ​ല ചെ​യ്ത് മ​ക​നെ പോ​റ്റു​ന്ന​തി​നി​ട​യി​ൽ രോ​ഗ​ബാ​ധി​ത​യാ​യി അ​മ്മ മ​രി​ച്ചു. കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണ​ത്തെ​ക്കുറി​ച്ച് ആ​ശ​ങ്കാ​കു​ല​രാ​യ ചേ​രി​നി​വാ​സി​ക​ൾ പി​രി​വെ​ടു​ത്ത് അ​വ​നെ അ​ച്ഛൻ മാതയ്യയുടെ ഗ്രാ​മ​ത്തി​ലേ​ക്കു കൊ​ണ്ടു​വി​ടാ​ൻ പ​ദ്ധ​തി​യി​ട്ടു.

ത​നി​ക്ക് ഇ​വി​ടം വി​ട്ടുപോക​ണ്ട എ​ന്നു പ​റ​ഞ്ഞ് ആ ​കൊ​ച്ചു​ബാ​ലൻ അ​വ​രു​ടെ കാ​ലി​ൽ വീ​ണു ക​ര​ഞ്ഞു. ഏ​ഴു വ​യ​സു​കാ​ര​ന്‍റെ ദീ​ന​രോ​ദ​നം ക​ണ്ട​പ്പോ​ൾ ഏറെപ്രായംചെന്ന കൃ​ഷ്ണ​താ​ത്ത അ​വ​നെ ചേ​ർ​ത്തു പി​ടി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു. ഇ​വ​നെ ഞാ​ൻ നോ​ക്കി​ക്കൊ​ള്ളാം. അ​ദ്ദേ​ഹ​വും ഒ​രു അ​നാ​ഥ​നാ​യി​രു​ന്നു.

കൃ​ഷ്ണ​താ​ത്ത​യി​ലൂ​ടെ ആ​ശു​പത്രിയി​ലേ​ക്ക്

ഗ​വ​. വി​ക്ടോ​റി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​രു​ന്ന അ​നാ​ഥ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു ചെ​യ്യു​ക​യാ​യി​രു​ന്നു കൃ​ഷ്ണ​താ​ത്ത​യു​ടെ ജോ​ലി. കൂ​ടാ​തെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ട അ​ല്ല​റ ചി​ല്ല​റ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്പോ​ൾ ചി​ല്ല​റ​ത്തു​ട്ടു​ക​ളും കി​ട്ടു​ം. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ആ​ളൊ​ഴി​ഞ്ഞ ഏ​തെ​ങ്കി​ലും മൂ​ല​യി​ൽ കി​ട​ന്ന് അ​വ​രു​റ​ങ്ങും. മാ​സ​ങ്ങ​ൾകൊ​ണ്ട് ആ​ശു​പ​ത്രി അവനു സ്വ​ന്തം വീടായി. പി​റ്റേ വ​ർ​ഷം 95-ാം വ​യ​സി​ൽ കൃ​ഷ്ണ​താ​ത്ത​യെ​ന്ന ക​ണ്‍​ക​ണ്ട ദൈ​വം അ​വ​നെ വി​ട്ട് പ​ര​ലോ​ക​ത്തേ​ക്കു യാ​ത്ര​യാ​യി.

ദുഃ​ഖി​ത​നാ​യി ന​ട​​ന്ന അ​വ​നോ​ടു ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​ർ ചോ​ദി​ച്ചു. അനാഥമൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വുചെ​യ്യാ​ൻ ഇ​പ്പോ​ൾ ഇ​വി​ടെ ആ​രു​മി​ല്ല. സെ​ക്യൂ​രി​റ്റി​ക്കാ​രെ​ക്കൊ​ണ്ടാ​ണു താ​ത്കാ​ലി​ക​മാ​യി ഇ​തു ചെ​യ്യി​ക്കു​ന്ന​ത്. നി​ന​ക്കി​തു ചെ​യ്തു​കൂ​ടെ. സ്ഥ​ല​മെ​ല്ലാം അ​വ​ർ കാ​ണി​ച്ചു​ത​രും. അ​ങ്ങ​നെ സെ​ക്യൂ​രി​റ്റി​ക്കാ​രു​ടെ കൂ​ടെ ട്രോ​ളി​യി​ൽ ഉ​ന്തി​ക്കൊ​ണ്ടു​പോ​യി അ​വ​ർ ആ​ദ്യ മൃ​ത​ദേ​ഹം മ​റ​വു ചെ​യ്തു. എ​ട്ടാം വ​യ​സി​ൽ..! കി​ട്ടി​യ പ്ര​തി​ഫ​ലം - ര​ണ്ട​ര രൂ​പ.

പ​തു​ക്കെ​പ്പ​തു​ക്കെ ന​ഗ​ര​ത്തി​ലെ അ​നാ​ഥ മൃ​ത​ദേ​ഹ​ങ്ങ​ൾ മു​ഴു​വൻ മ​റ​വു ചെ​യ്യു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക്. എ​പ്പോ​ഴൊ​ക്കെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​രു​ന്നു​വോ പോ​ലീ​സ് ആ​ദ്യം വി​ളി​ക്കു​ന്ന പേ​രാ​യി മ​ഹാ​ദേ​വ​ൻ.

മൃ​ത​ദേ​ഹ​വും ആ​ദ​ര​വ് അ​ർ​ഹി​ക്കു​ന്നു

മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വുചെ​യ്യു​ന്ന​ത് അ​വ​ൻ ക​ണ്ടുപ​ഠി​ച്ച​ത് ത​ന്‍റെ അ​മ്മ​യു​ടെ മൃ​ത​ദേ​ഹം മ​റ​വു ചെ​യ്ത കൃ​ഷ്ണ​താ​ത്ത​യി​ൽ നി​ന്നു ത​ന്നെ​യാ​യി​രു​ന്നു. മ​രി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും മാ​ന്യ​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​ക​ണ​മെ​ന്നു പ​ഠി​ച്ച​തും താ​ത്ത​യി​ൽ നി​ന്നു​ത​ന്നെ.

" മൃ​ത​ദേ​ഹ​വും ആ​ദ​ര​വ് അ​ർ​ഹി​ക്കു​ന്നു. ഈ​ശ്വ​ര​ൻ സ​വി​ശേ​ഷ​മാ​യ ഈ​യൊ​രു ദൗ​ത്യ​ത്തി​നുവേ​ണ്ടി എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​ണെ​ന്നാ​ണെ​ന്‍റെ വി​ശ്വാ​സം. ഒ​രാ​ളു​ടെ അ​വ​സ​ാന യാ​ത്ര​യി​ൽ നാം ​പ​ങ്കു​കാ​രാ​കു​ന്പോ​ൾ, ബ​ഹു​മാ​ന​ത്തോ​ടെ അ​യാ​ളെ പ​റ​ഞ്ഞ​യ​യ്ക്കു​ന്പോ​ൾ നാം ​ചെ​യ്യു​ന്ന​ത് ഒ​രു സു​കൃ​ത​മാ​ണ്. ശ​രീ​ര​ത്തി​ന്‍റെ​യ​ല്ല ആ​ത്മാ​വി​ന്‍റെ സു​ഹൃ​ത്താ​കാ​നാ​ണ് കൃ​ഷ്ണ​ച്ഛൻ എ​ന്നെ പ​ഠി​പ്പി​ച്ച​ത്' - മ​ഹാ​ദേ​വ​ൻ ത​ത്ത്വ​ശാ​സ്ത്ര​ജ്ഞ​നെ​പ്പോ​ലെ പ​റ​യാ​ൻ തു​ട​ങ്ങി.

"എ​ല്ലാ മ​നു​ഷ്യ​രും ദൈ​വ​ത്തി​ന്‍റെ മ​ക്ക​ളാ​ണ്. ഏ​വ​രും മാ​ന്യ​മാ​യ സം​സ്കാ​രം അ​ർ​ഹി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ മൃ​ത​ദേ​ഹ​ങ്ങ​ളും ഒ​രേ​പോ​ലെ​യാ​ണ് സം​സ്ക​രി​ക്കു​ന്ന​ത്.
അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ളായാലും വെ​ള്ള​ത്തി​ൽപോ​യി മ​രി​ച്ച് അ​ഴി​ഞ്ഞു​പോ​യ മൃ​ത​ദേ​ഹ​മാ​യാ​ലും അ​സ​ഹ​നീ​യ ഗ​ന്ധ​മു​ള്ള​താ​ണെ​ങ്കി​ലു​മെ​ല്ലാം ഒ​രു​പോ​ലെ അ​ർ​ഹി​ക്കു​ന്ന ആ​ദ​ര​വോ​ടെ​യാ​ണു സം​സ്ക​രി​ക്കു​ന്ന​ത്. വെ​ള്ള പു​ത​പ്പി​ച്ചു മാ​ന്യ​ത ന​ൽ​കി അ​തി​ൽ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി​യാ​ണ് സം​സ്കാ​രം. മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വുചെ​യ്യു​ന്ന സ​മ​യ​ത്ത് ഗ്ലൗ സു​പോ​ലും ഉ​പ​യോ​ഗി​ക്കാ​ത്ത​ത് അ​തൊ​രു അ​നാ​ദ​ര​വാക​രു​തെ​ന്നു ക​രു​തി​യാ​ണ്'. 48 വ​ർ​ഷം കൊ​ണ്ട് ഇ​തു​വ​രെ 95,988 മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ദ്ദേ​ഹം മറ ​വു ചെ​യ്തു ക​ഴി​ഞ്ഞു.


കു​തി​ര​വ​ണ്ടി, ഓ​ട്ടോ, ഓം​നി​ വാ​ൻ


മൃ​ത​ദേ​ഹ​ങ്ങ​ൾ ട്രോ​ളി​യി​ൽ കൊ​ണ്ടു​പോ​യി മ​റ​വു ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ തു​ക കൂ​ട്ടി​വ​ച്ച് എ​ട്ടു വ​ർ​ഷം കൊ​ണ്ട് ഒ​രു കു​തി​ര​വ​ണ്ടി വാ​ങ്ങി. പി​ന്നീ​ട് അ​തി​ലാ​യി മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​ക​ൽ. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ കു​തി​ര ച​ത്തു. ഇ​ത​റി​ഞ്ഞ ബാം​ഗ്ല​രു സി​റ്റി മേ​യ​ർ രാ​മ​ച​ന്ദ്ര​പ്പ 1999-ൽ ​അ​വ​നൊ​രു ബോ​ഡി കെ​ട്ടി​യ ഓ​ട്ടോ​റി​ക്ഷ ന​ൽ​കി.

കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഈ ​മ​ഹ​ദ് സേ​വ​നം തി​രി​ച്ച​റി​ഞ്ഞ ഐ​എ​എ​സ് ഓ​ഫീ​സ​ർ മ​ദ​ൻ ഗോ​പാ​ല ഒ​രു മാ​രു​തി ഓം​നി വാ​ൻ സ​മ്മാ​നി​ച്ചു. ഇ​പ്പോ​ൾ ഓ​ട്ടോ​യി​ലും ഓം​നി​യി​ലു​മാ​യാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​ത്.

ദ​ക്ഷി​ണ റെ​യി​ൽ​വേ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യ​മാ​യി സെ​ൽ​ഫോ​ണ്‍ സ​മ്മാ​നി​ച്ച​ത്. ഹം​സ ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി ഇ​ന്ധ​നം ന​ൽ​കു​ന്നുണ്ട്.

<‌b>അ​വാ​ർ​ഡു​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും

1999 -ൽ ​ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ഗോ​ൾ​ഡ് മെ​ഡ​ൽ മു​ഖ്യ​മ​ന്ത്രി എ​സ്.​എം.​ കൃ​ഷ്ണ സ​മ്മാ​നി​ച്ചു. രാ​ഷ്ട്ര​പ​തി എ.പി.​ജെ. അ​ബ്ദു​ൾ ക​ലാം വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ഈ ​ര​ണ്ട​ര​ല​ക്ഷം രൂ​പ കൊ​ണ്ട് പാ​ട്ട​ത്തി​നെ​ടു​ത്ത വീ​ട്ടി​ലാ​ണു മ​ഹാ​ദേ​വ​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. നി​ര​വ​ധി പുര​ സ്കാ​ര​ങ്ങ​ളും സ്വ​ർ​ണ​പ്പ​ത​ക്ക​ങ്ങ​ളു​മുൾ​പ്പടെ ല​ഭി​ച്ചെ​ങ്കി​ലും അ​വ​യെ​ല്ലാം വി​റ്റാ​ണു മ​ക്ക​ളെ പ​ഠി​പ്പി​ച്ച​തെ​ന്ന് ഇ​യാ​ൾ പറയുന്നു. ഓ​ടി​ന്‍റെ ഒ​രു വി​ള​ക്കു മാ​ത്ര​മാ​ണ് സ​മ്മാ​നം ല​ഭി​ച്ച​തി​ൽ ഇ​പ്പോ​ൾ ബാ​ക്കി​യു​ള്ള​ത്.

അ​ച്ഛന്‍റെ വ​ഴി​യേ

പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദം നേ​ടി​യ മൂ​ത്ത​മ​ക​ൻ എം.​ പ്ര​വീ​ണ്‍​കു​മാ​ർ അ​ച്ഛ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രാ​ൻ രാ​ജാ​ജി ന​ഗ​റി​ലെ ഗം​ഗാ കാ​വേ​രി കോ​ള​ജി​ൽ നി​ന്നും എം​എ​സ്ഡ​ബ്ല്യു സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ അ​ച്ഛ​ൻ രോ​ഗ​ബാ​ധി​ത​നാ​യ​പ്പോ​ഴാ​ണ് പ്ര​വീ​ണ്‍​കു​മാ​ർ ആ​ദ്യ​മാ​യി അ​നാ​ഥ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു ചെ​യ്യാ​നി​ട​യാ​യ​ത്. പി​ന്നീ​ട് ശ​നി, ഞാ​യ​ർ ദി​ന​ങ്ങ​ളി​ലും ഒ​ഴി​വു ദി​ന​ങ്ങ​ളി​ലു​മെ​ല്ലാം അ​തു തു​ട​ർ​ന്നു. ഇ​പ്പോ​ൾ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം അ​നാ​ഥ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു ചെ​യ്ത​താ​യി ഈ ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി പ​റ​യു​ന്നു. " ഞാനെന്‍റെ ജോലിയെ അങ്ങേയറ്റം ബഹുമാനിക്കുന്നു. പിതാവി ന്‍റെ കാലടികൾ പിൻതുടരാനാണ് എനിക്കിഷ്ടം.

സ്വപ്നസാക്ഷാത്കാരത്തിലേക്ക്

തി​ര​ക്കു​പി​ടി​ച്ച ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ അ​നാ​ഥ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു ചെ​യ്യാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രു ശ്മ​ശാ​നം ഒ​രു​ക്ക​ണ​മെ​ന്ന​താ​ണു മ​ഹാ​ദേ​വ​ന്‍റെ സ്വ​പ്നം. സ്ഥ​ല​പ​രി​മി​തിമൂലം ഒ​രു ഘ​ട്ട​ത്തി​ൽ അ​ഞ്ചും ആ​റും മൃ​ത​ദേ​ഹ​ങ്ങ​ൾ ഒരൊറ്റ കുഴിയിൽ അടക്കം ചെയ്യേണ്ട ദുർഗതിയുണ്ടായിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

ഈ​യൊ​രു ല​ക്ഷ്യം വ​ച്ചാ​ണ് ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ ത്രി​വി​ക്ര​മ മ​ഹാ​ദേ​വ ട്ര​സ്റ്റ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റാ​യ മ​ഹാ​ദേ​വ​നും മ​ക​ൻ പ്ര​വീ​ണ്‍​കു​മാ​റും കൂ​ടാ​തെ ഹ​ർ​ഷ, മാ​ല, സോ​ന​ൽ, കേ​ശ​വ് എ​ന്നി​വ​രുമാണ് അം​ഗ​ങ്ങ​ൾ. ല​ണ്ട​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും എം​ബി​എ നേ​ടി​യ സോ​ഷ്യ​ൽ വ​ർ​ക്ക​ർ കൂ​ടി​യാ​യ ഹ​ർ​ഷ​യാ​ണ് ട്ര​സ്റ്റി​ന്‍റെ കാ​ര്യ​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

കു​ടും​ബം

ഭാ​ര്യ: പു​ഷ്പ. പ്ര​വീ​ണ്‍​കു​മാ​ർ കൂ​ടാ​തെ മൂ​ന്നു മ​ക്ക​ൾ: സോ​ണി​യ, അ​ർ​പ്പി​ത, കി​ര​ണ്‍​കു​മാ​ർ (മൂ​വ​രും പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ). അ​ച്ഛ​ന്‍റേ​യും ജ്യേ​ഷ്ഠ​ന്‍റേയും സേ​വ​ന​സപര്യയിൽ അ​വ​ധി​ദി​ന​ങ്ങ​ളി​ൽ കി​ര​ണ്‍​കു​മാ​റും പ​ങ്കാ​ളി​യാ​കു​ന്നു​ണ്ട്.

സു​ബ്ര​തോ ബ​ഗ്ചി കണ്ട പ്ര​ഫ​ഷ​ണ​ലി​സം

110 കോ​ടി യു​എ​സ് ഡോ​ള​ർ ആ​സ്തിയു​ള്ള ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ഏ​റെ പ്ര​ശ​സ്തിയു​ള്ള "മൈ​ൻ​ഡ് ട്രീ' ​എ​ന്ന സോ​ഫ്റ്റ് വെ​യ​ർ ക​ന്പ​നി​യു​ടെ സ്ഥാ​പ​ക​ ചെ​യ​ർ​മാ​നും ബി​സി​ന​സ് രം​ഗ​ത്തെ ബെ​സ്റ്റ് സെ​ല്ല​ർ പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​യ സു​ബ്ര​തോ ബ​ഗ്ചി തന്‍റെ "ദ പ്രഫഷണൽ' എന്ന പു​സ്ത​ക​ത്തി​ൽ റോ​ൾ മോ​ഡ​ലാ​യി ഇ​ദ്ദേ​ഹ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഇ​തു​കൊ​ണ്ടൊ​ന്നു​മ​ല്ല. പ്ര​ഫ​ഷ​ണ​ലി​സ​ത്തി​ന്‍റെ പേ​രി​ലാ​ണ്.

പ്ര​തി​ജ്ഞാ​ബ​ദ്ധ​ത, സ​ത്യ​സ​ന്ധ​ത = മ​ഹാ​ദേ​വ​ൻ എ​ന്നാ​ണ് ബ​ഗ്ചി പ​റ​യു​ന്ന​ത്. അ​ർ​പ്പ​ണ​ബോ​ധ​ത്തി​ന്‍റെ​യും ആ​ത്മാ​ർ​ഥ​ത​യു​ടെ​യും ആ​ൾ​രൂ​പ​മാ​യാ​ണു ഗ്ര​ന്ഥ​കാ​ര​ൻ ഇ​ദ്ദേ​ഹ​ത്തെ വ​ര​ച്ചു​കാ​ട്ടു​ന്ന​ത്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ നി​ന്നെ​ടു​ത്ത് കു​തിര​വ​ണ്ടി​യി​ൽ ശ്മ​ശാ​ന​ത്തി​ലെ​ത്തി​ച്ച് കു​ഴി​യെ​ടു​ത്ത് മ​റ​വു ചെ​യ്യു​ന്ന ജോ​ലി​ക​ൾ ഒ​റ്റ​യ്ക്കു ചെ​യ്യു​ന്ന ഇ​യാ​ൾ പ​ണം ധൂ​ർ​ത്ത​ടി​ക്കാ​തെ സ്വ​രുക്കൂട്ടി​വ​ച്ച് കു​തി​രവ​ണ്ടി വാ​ങ്ങു​ന്ന​ത് ഏ​തൊ​രു വ്യ​ക്തി​ക്കും പ്ര​ചോ​ദ​നം ത​രു​ന്ന​താ​ണ്.


1. മേ​ൽ​നോ​ട്ട​ക്കാ​രി​ല്ലാ​തെ​ത​ന്നെ കൃ​ത്യ​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും ജോ​ലി ചെ​യ്യാ​നു​ള്ള ക​ഴി​വ് 2. തൊ​ഴി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന വേ​ഗം.​3. രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ, മഴയോ വെയിലോ തടസമാകാതെ ജോ ലി ചെയ്യാനുള്ള സന്നദ്ധത. 4. ജീ​വ​നി​ല്ലാ​ത്ത ഉ​പ​ഭോ​ക്താ​വി​നെ പ്പോ​ലും ബ​ഹു​മാ​നി​ച്ച്, വെ​ള്ള പു​തു​പ്പി​ച്ചു മാ​ന്യ​ത ന​ൽ​കി ഹാ​രാർ​ പ്പ​ണം ന​ട​ത്തി സം​സ്ക​രി​ക്കു​ന്നു. 5. ജോ​ലി​യി​ൽ നി​ര​ന്ത​രം ഉ​റ​പ്പു​വ​രു​ത്തി​യ പൂ​ർ​ണ​ത.

ഒ​രു യ​ഥാ​ർ​ഥ പ്ര​ഫ​ഷ​ണ​ലാ​ക​ണ​മെ​ങ്കി​ൽ, ദീ​ർ​ഘ​നാ​ൾ മു​ന്നോ​ട്ടു പോ​ക​ണ​മെ​ങ്കി​ൽ, വി​ജ​യം ക​ര​ഗ​ത​മാ​ക്ക​ണ​മെ​ങ്കി​ൽ നി​ര​ന്ത​രം അ​ഭി​നി​വേ​ശ​ത്തോ​ടെ ആ​വേ​ശ​ത്തോ​ടെ തൊ​ഴി​ലി​നെ സ​മീ​പി​ക്ക​ണ​മെ​ന്ന് ബ​ഗ്ചി മ​ഹാ​ദേ​വ​നി​ലൂ​ടെ പ​റ​ഞ്ഞു​വ​യ്ക്കു​ന്നു.

സെ​ബി മാ​ളി​യേ​ക്ക​ൽ